Chapter Title : മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ 1
ഗ്രാമറിലെ ഒരു ഡൗട്ട് ക്ലിയർ ചെയ്ത് കൊടുത്തതായിരുന്നു."
"എന്നാ ഇനി മേലിൽ ഒരു ഡൗട്ടും ക്ലിയർ ചെയ്യാൻ നിക്കണ്ടാ.." ഷാഹിദ ദേഷ്യപ്പെട്ടു.
"ഇല്ല. മുത്തേ.. ഇന്നത്തോടെ നിർത്തി." സൽമാൻ അവളുടെ നുണക്കുഴിക്കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. ഹൈദ്രോസ്ഹാജിയുടെ ഏക മകളാണ് ഷാഹിദ .പണച്ചാക്കാണ് അവൾ പിണക്കി വിടുന്നത് മണ്ടത്തരമാണെന്ന് അവനറിയാം. എന്ന് വെച്ച് ഗായത്രിയെ കൈവിടാനും വയ്യ. ഷാഹിദയ്ക്ക് തന്നോട് ഒടുക്കത്തെ പ്രണയാണ്. ഫസ്റ്റ് ഇയർ പ്രീഡിഗ്രി തൊട്ടു തുടങ്ങിയതാണ് പ്രേമം. ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോഴെല്ലാം അവളുടെ കണ്ണുകൾ സൽമാന്റെ മുഖത്തായി രിക്കും. ഷാഹിദയ്ക്ക് അൽപ്പം ഇളക്കം കൂടുതലാണ്. സൽമാനെ തനിച്ച് കിട്ടുന്ന സമയത്തെല്ലാം അവൾ വെറുതെ വിടാറില്ല. അവൾ അവനെ കെട്ടിപ്പിടിക്കും. ചുണ്ടിൽ അമർത്തി ചുംബിക്കും... പലപ്പോഴും അവൻ ഷാഹിദയ്ക്ക് പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ് പതിവ്. കാരണം അവന് ഹൈദ്രോസ് ഹാജിയെ കുറിച്ച് നന്നായിട്ടറിയാം. വെട്ടിയരിഞ്ഞ് പട്ടിക്കിട്ട് കൊടുക്കുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. എന്തിനും തയ്യാറായി ഗുണ്ടാസംഘം തന്നെയുണ്ട് അയാൾക്ക്. ഗൾഫിലും നാട്ടിലുമായി പല ബിസിനസ്സും ഉണ്ട്.പണക്കാരിയായ അവൾക്ക് തന്നോട് തോന്നുന്ന വെറും ഒരു നേരം പോക്കായിരിക്കാം ഒരു പക്ഷേ ഈ പ്രണയം. അത് മാത്രമല്ല. ഇക്കാര്യം എങ്ങനെയെങ്കിലും അവളുടെ വീട്ടിലറിഞ്ഞാൽ അതോടെ തന്റെ കഥ തീർന്നു.അത് കൊണ്ട് തന്നെ അവളുമായി എപ്പോഴും ഒരകലം പാലിച്ചിരുന്നു. ഒരു ദിവസം കോളേജ് ലൈബ്രറിയിൽ ഏതോ പുസ്തകം തെരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു സൽമാൻ. ഷാഹിദ ശബ്ദമുണ്ടാക്കാതെ പതുങ്ങി വന്ന് അവനെ വാരിപ്പുണർന്നു. അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിലമർന്നു. പവിഴാധരങ്ങൾ അവന്റെ ചുണ്ടിലമർന്നു. ഏറെ നേരം നീണ്ട ചുംബനം. പിന്നെ അവളുടെ
💬 Comments
View all comments