0%

Chapter Title : മനം മയക്കും രാത്രികൾ [ആഷിഖി]

Author : Kambikathakal Read All Parts 473

തന്നെ ചടങ്ങുകൾ ഒക്കെ നടത്തി… ഇനി ഉമ്മയില്ല… അറ്റം കിട്ടാത്ത ചിന്തയിൽ ലയിച്ചു പോയ ഞാൻ വന്നവരെയും നിന്നവരെയുമൊന്നും കണ്ടില്ല… വേണ്ട എല്ലാ ഏർപ്പാടും സമീറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്… ഒടുവിൽ ഉമ്മയോട് സലാം പറഞ്ഞു ഞാൻ പള്ളിക്കാട്ടിൽ നിന്നും വീട്ടിലേക്ക് നടന്നു…

രാത്രി.

മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വീട്ടിൽ വന്നവരൊക്കെ പോയി തുടങ്ങി. എന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. മക്കളെ കമറുവിന്റെ വാപ്പ കൂട്ടി കൊണ്ട് പോയിരുന്നു.

കലങ്ങിയ കണ്ണുകളുമായി ഞാൻ റൂമിൽ കയറി ബെഡിൽ മലർന്നു കിടന്നു.. കുറെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി... ഉമ്മ ഇല്ലാത്തത് ശരിക്കും ഒരു ശൂന്യതയാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ... പാതി ജീവൻ എന്നെ വിട്ട് പോയി... ഇനി കമറു മാത്രമാണ് എനിക്കഭയം... അവളെന്നെ ഒരു കുഞ്ഞിനെ പോലെ നോക്കും എനിക്കറിയാം... ഞാൻ സ്വയം ആശ്വസിച്ചു..

സമയം 12 കഴിഞ്ഞു. അവൾ ഇടക്ക് വന്നു എന്നോട് കുളിച്ചു ഡ്രസ്സ് മാറി കിടക്കാൻ ആവശ്യപ്പെട്ടു. അല്പം ഫുഡും എത്തിച്ചു തന്നിരുന്നു. ഞാൻ അതിൽ നിന്നും അല്പം കഴിച്ചു ബാത്‌റൂമിൽ കയറി വാതിലടച്ചു. കുറെ നേരം ഷവറിന്റെ അടിയിൽ നിന്ന് കുളിച്ചു. തലമുതൽ പാദം വരെ നന്നായി തണുപ്പിച്ചു.. ശരീരത്തെക്കാൾ ഉപരി മനസാണ് ചുട്ടു പൊള്ളുന്നത്, അത് തണുപ്പിക്കാൻ അവൾക്കേ കഴിയൂ.. റൂമിൽ വന്നു കിടന്നതും കമറു വന്നിരുന്നു. കരഞ്ഞു കലങ്ങിയ പാട് അവളുടെ മുഖത്ത് തളം കെട്ടി നിൽപ്പുണ്ട്… അവൾ എന്റെ അടുത്ത് വന്നു എന്നെ വട്ടം പിടിച്ചു. ഏഴ് മാസമായി അവളെ പിരിഞ്ഞിട്ട്, നേരത്തെ കണ്ടതൊക്കെ റൂമിന് വെളിയിൽ

💬 Comments

View all comments