0%

Chapter Title : മനം മയക്കും രാത്രികൾ [ആഷിഖി]

Author : Kambikathakal Read All Parts 471

മറ്റാരും ഉമ്മയെ പരിപാലിച്ചതിനേക്കാളും നന്നായി നീ നോക്കി, അവർക്ക് വേണ്ടതെല്ലാം കൊടുത്തു. പിന്നെ എല്ലാവരും മരിക്കില്ലേ ബഷീറേ... ഒരു മകനെന്ന നിലയിൽ നീ നൂറ് ശതമാനം അവരോട് നീതുപുലർത്തിയിട്ടുണ്ട്... അതും ഇതും ആലോചിച്ചു മനസ് വേദനിപ്പിക്കാതെ ധൈര്യമായി ഇരിക്കൂ... നമുക്ക് ഉമ്മാനെ നല്ല രീതിയിൽ പറഞ്ഞു വിടാനുള്ള കാര്യങ്ങൾ ചെയ്യാം... അവന്റെ വാക്കുകൾ പിന്നെയും എനിക്ക് ആശ്വാസം നൽകി..

"ഈ വേദനയും നമ്മൾ ഒരുമിച്ച് തരണം ചെയ്യും,"

ഒന്നര മണിക്കൂർ യാത്രക്ക് ശേഷം ഞങളുടെ വണ്ടി എന്റെ വീടിന്റെ അടുത്തെത്തി... മുൻപൊന്നും തോന്നിയിട്ടില്ലാത്ത ഒരു അപരിചിതം എന്നിൽ ഉടലെടുത്തു.

മുറ്റത്തും ചുറ്റിലും ആൾക്കാർ നിറഞ്ഞു നിൽക്കുന്നു.. വീട്ടിൽ കയറിയപ്പോഴേക്കും എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല.. എല്ലാവരും നോക്കി നിൽക്കതന്നെ ഞാൻ പൊട്ടിക്കരഞ്ഞുപോയി… സമീറും മറ്റും കുടുംബക്കാരും എന്നെ തോളിലേക്ക് ചേർത്ത് വച്ചു സമാധാനിപ്പിച്ചു…

ബഷീറേ നമുക്ക് പെട്ടെന്ന് ചടങ്ങുകൾ നോക്കണം.. ഇപ്പോ തന്നെ താമസിച്ചു… പള്ളിക്കലെ ഉസ്താദ് ഓർമിപ്പിച്ചു.. ഞാൻ സമ്മതം മൂളി… ഹാളിൽ ഉമ്മയുടെ മയ്യത്തിന് തൊട്ടാരികിൽ ഞാൻ ഇരിക്കുകയാണ്… അവിടെയകമുള്ള ആൾക്കൂട്ടത്തിലും ഞാൻ കമറുവിനെ തിരയുകായായിരുന്നു.. അവൾ മറ്റൊരു മുറിയിൽ കിടന്ന് കരയുകയാണ്… മക്കൾ എന്നിലേക്ക് വന്നെങ്കിലും അവരെ നോക്കാനൊന്നും എനിക്ക് പറ്റിയില്ല… ഒടുവിൽ ഉമ്മയെ എടുക്കാൻ ആയപ്പോൾ കമറുവും ഹാളിലേക്ക് വന്നു… കരഞ്ഞു കലങ്ങിയ കണ്ണുകൾ.. ചുണ്ടുകൾ വീർത്തിരിക്കുന്നു… ഞാൻ അവളെയും അവളെന്നെയും ദൂരെ നിന്നും നോക്കി… കണ്ണീർ വീണ്ടും ധാരയായി ഒഴുകി… ഉമ്മാക് അവസാന മുത്തം കൊടുത്ത്, ഷാൾ കടിച്ചു പിടിച്ചു കരഞ്ഞു കൊണ്ട് വീണ്ടും റൂമിലേക്ക് പോയി…

പള്ളിയിലെത്തി വേഗം

💬 Comments

View all comments