Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]
ഞാൻ മുന്നോട്ട് നടന്നു എന്റെ കയ്യിൽ പിടിച്ചു ഞാൻ അവിടെ നിന്നു ചേച്ചിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു എന്നെ നോക്കി.
ചേച്ചി :വാ തിരിച്ചു നടക്കാം അല്ലെ (ഒരു പിരികം ഉയർത്തി കള്ള ചിരിയോടെ ചോദിച്ചു)
ഞാൻ :മനസിലായി അല്ലെ (ഒരു ചമ്മൽ പോലെ ആയി വീട്ടിലേക്ക് നടക്കാൻ തുടങ്ങി) എന്നാലും എന്നെ വിളിക്കാണ്ട് പോയല്ലോ
ചേച്ചി :അവൾ കുറെ നിർബന്ധിച്ചടാ പിന്നെ നീ എന്തായാലും വരുമല്ലോ തിരിച്ചു ഒപ്പം വരാം എന്നു കരുതി
ഞാൻ :അല്ല ദേവിയോട് കണ്ണടച്ച് പ്രതിക്കുന്ന കണ്ടല്ലോ എന്താണ് (ചുമ്മ ചോദിച്ചു)
ചേച്ചി :ഒരു കാര്യം ആണ് നടക്കുമോ എന്നറിയില്ല എന്നാലും പ്രാത്ഥിച്ചിട്ടുണ്ട് നടക്കുമായിരിക്കും (എന്നെ കുറച്ചു നേരം നോക്കി നടന്നു)
ഞാൻ :ഈ മാരണം എന്നു പോകും എന്നു പറഞ്ഞോ
ചേച്ചി :ഇല്ലടാ
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു. എന്നാലും മനസ്സിൽ ഇപ്പോഴും ആ ഒരു ചിന്തയാണ് എന്തുകൊണ്ട് ദേവീ കാണിച്ചു തന്നു?.സംസാരിച്ചു സംസാരിച്ചു വീട് എത്തി എനിക്ക് വീട്ടിൽ പോകാൻ തോന്നില്ല ഞാൻ മുറ്റത്തു നിന്നു ചേച്ചി പോകുന്നത് നോക്കി. ചേച്ചി അകത്തു കയറിയപ്പോൾ ഞാൻ ഗാർഡനിൽ ഉള്ള കസേരയിൽ ഇരുന്നു. ഇന്ന് അമ്പലത്തിൽ കണ്ട ചേച്ചിടെ രൂപം ആയിരുന്നു. ഇത്രെയും നാളും ആ സൗന്ദര്യം ഞാൻ കണ്ടിരുന്നില്ലല്ലോ അല്ല വേറെ ഒരു കാര്യം കൂടി ഉണ്ട് അമ്പലത്തിൽ ഞാൻ അങ്ങനെ പോകാറില്ല.ഞാൻ മൊബൈലിൽ എടുത്തു ചേച്ചിടെ നല്ലൊരു പിക് എടുത്തു നോക്കി ഓഹ് എന്തൊരു അഴക്കാണ് ആ ചിരി. എനിക്ക് ചേച്ചിയെ കിട്ടുമോ
💬 Comments
View all comments