Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]
എന്നാൽ എപ്പോഴോ ഇഷ്ട്ടപെട്ടുപോയി ഇനി ചേച്ചിയായി കാണാൻ കഴിയില്ല പ്ലീസ് നിനക്ക് എന്നെ ഇഷ്ട്ടപെട്ടൂടെ(കരഞ്ഞുപോയി)
ഐഷ് :ഇത്രെയും പറഞ്ഞിട്ടും ഒരു മാറ്റവും നിനക്കില്ലല്ലോ മതി ഇന്നത്തോടെ നമ്മൾ തമ്മിലുള്ള ബന്ധം തീർന്നു ഇനി എന്നെ കാണാനോ സംസാരിക്കാനോ വരരുത് കേട്ടോടാ നാണംകെട്ടവനെ (എന്റെ ദേഹത്തു നിന്ന് എഴുന്നേറ്റു മുഖമെല്ലാം തുടച്ചു എന്നെ ഒന്നും കൂടെ നോക്കി)
ഞാൻ :പ്ലീസ് അങ്ങനെ പറയല്ലേ എനിക്ക് ഇഷ്ട്ടമാണ് (കയ്യിൽ പിടിച്ചു )
ഐഷ് :കയ്യ് എടുക്കട (കുതറി മാറി ) എന്നെ തൊട്ടു പോവരുത് പിന്നെ ഞാൻ പറഞ്ഞത് കേട്ടല്ലോ ഞാനായിട്ട് ആരോടും പറയില്ല ഐ ഹേറ്റ് യു ബൈ
ഐഷ് പോവല്ലേ ഞാൻ പറയുന്നത് കേൾക്കു അപ്പോഴേക്കും വാതിൽ അടുത്ത് എത്തി പെട്ടന്ന് ഞാൻ കട്ടിൽ നിന്ന് എണീറ്റത്തും എന്തിലോ തെന്നി താഴെ വീണു തയിൽ നല്ല വേദന എടുത്തു തലയിലേക്ക് തടവി വാതിലേക്ക് നോക്കിയപ്പോ ഐഷിനെ കണ്ടില്ല.നല്ല വേദന ഉണ്ട് ഊൗൗ പയ്യെ തടവി പെട്ടന്ന് ഡാ എന്ന് ഒരു വിളിയും വാതിലും ഒരേ സമയം തുറന്നു നോക്കിയപ്പോ ഐഷ് ആണ്.ഞാൻ അവളെ കണ്ടപ്പോ ഞെട്ടി നേരത്തെ അവൾ ഇട്ടിരുന്ന ഡ്രസ്സ് ഇതല്ലല്ലോ അവൾ നിലത്തുന്നു തല തടവുന്ന എന്നെ കണ്ടു ഓടി എന്റെ അടുത്ത് വന്നു "എന്താടാ എന്താ പറ്റിയെ "എന്നും പറഞ്ഞു എന്നെ എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു ഇവളുടെ മുഖം കരഞ്ഞത് പോലെ ഇല്ലല്ലോ "എന്താടാ എന്തു പറ്റി"ഇതും പറഞ്ഞു ഞാൻ തടവുന്ന തലയുടെ വശത്ത് തടവി തന്നു എനിക്ക് അത്ഭുതം
💬 Comments
View all comments