Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]
വാതിൽ തുറന്നു ഹോ ഭയങ്കര തണുപ്പ് കുളിക്കണ്ടായിരുന്നു എന്നു തോന്നി പയ്യെ പുറത്തിറങ്ങി ഗേറ്റ് തുറന്നു അമ്പലത്തിലേക്ക് നടന്നു. വയലിൽ കൂടി നടക്കാൻ എന്തു രസം ആണ് ആകാശം കാണാൻ നല്ല ഭംഗി. വയലുകളിലുള്ള പുല്ലുകളിൽ ചെറിയ വെള്ള തുള്ളികൾ നല്ല തണുപ്പും ചെറിയ കാറ്റും മൊത്തത്തിൽ നല്ല കോരിതരിപ്പ്. എല്ലാം ആസ്വദിച്ചു നടന്നു. ദൂരെ നിന്നും അമ്പലത്തിൽ നിന്നുള്ള പാട്ടു കേൾക്കുന്നുണ്ട് നല്ല ഈണത്തിൽ അതിനൊത്തു ആൽമരത്തിന്റെ ഇലകൾ നൃത്തം ചെയ്യുന്ന പോലെ. ഇത്രയ്ക്കും ഫീൽ ഞാൻ പണ്ട് 10 വയസ്സുള്ളപ്പോഴൊക്കെ അനുഭവിച്ചതായി ഓർക്കുന്നു പിന്നെ പോയിട്ടില്ല.പിന്നെ ഇപ്പം ദേവിയെ എനിക്ക് ഇഷ്ട്ടം ആണ് അതിന്റെ കാര്യം അറിയാമല്ലോ.അമ്പലത്തിൽ എത്തി സമയം എത്ര ആയി എന്നറിയില്ല മൊബൈൽ എടുക്കാനും മറന്നു ഷർട്ട് ഊരി അകത്തു കയറി കുറെ സ്ത്രീകൾ നിൽക്കുന്നു.ദേവിയുടെ മുന്നിൽ കയ്യ് കുപ്പി നിന്ന് ഞാൻ പ്രാർത്ഥിച്ചു
"ദേവി നിന്നെ എനിക്ക് ഇപ്പൊ ഭയങ്കര ഭക്തി ആണ് അത് നിനക്കും എനിക്കും അറിയാം. എന്താണ് എന്റെ ജീവിതത്തിൽ നടക്കുന്നത് ഒന്നും മനസിലാകുന്നില്ല. ഒരിക്കൽ നീ എനിക്ക് ഐശ്വര്യയെ കാണിച്ചു തന്നു മനസിലും കണ്ണ് തുറന്നപ്പോൾ മുന്നിലും അപ്പോഴേക്കെ എനിക്ക് അതിയായ സന്തോഷം ആയിരുന്നു പിന്നെ എപ്പോഴോ അതൊക്കെ തെറ്റാണു ചേച്ചിയായി കാണാൻ മനസ്സു പറഞ്ഞു അങ്ങനെ കണ്ടു. ദേ പിന്നെ ഇപ്പോഴും അങ്ങനെ വീണ്ടും ഞാൻ പ്രണയിനി ആയി കാണാൻ തുടങ്ങി. എനിക്ക് ഒന്നും അങ്ങട്ട് മനസിലാവുന്നില്ല ദേവി. ഒരു വഴി പറഞ്ഞു താ എന്താ ഞാൻ ചെയ്യേണ്ടത്. എന്റെ മനസ്സിൽ തോന്നിപ്പിച്ചാൽ മതി
💬 Comments
View all comments