Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
നല്ലപോലെ ഒരുങ്ങി സുന്ദരി ആയിട്ടാണ് നിൽക്കുന്നെ. ഞങ്ങൾ സെയിം കളർ ആണ് ഇട്ടിരിക്കുന്നത് (പറഞ്ഞു ഇട്ടതല്ല).ഹാളിൽ കാർപെറ്റ് വിരിച്ചു സ്വാമിയും അച്ഛനും, അമ്മയും, സ്വാതിഅമ്മയും, രവിയച്ഛനും, അവരുടെ ഫാമിലിയും തറയിൽ ഇരിക്കുന്നു പിന്നെ സോഫയിൽ പിന്നെ ഞങ്ങളുടെ കുറച്ചു അടുത്ത ആളുകളും.ഐഷ് സ്റ്റൈറിന്റെ അടുത്ത് ആയി നിൽക്കുന്നു കൂടെ ബന്ധത്തിലുള്ള ചേച്ചിമാരും ഉണ്ട്. അച്ഛൻ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു ഞാൻ ഇല്ലെന്നു തലയാട്ടി ഞാൻ പോയി സ്റ്റൈർകേസ് സ്റ്റപ്പിൽ ഇരുന്നു കുറച്ചു അപ്പുറത്തായി ഐഷ് ഉണ്ട് ഞാൻ നോക്കിയപ്പോ എന്നെ ഒന്ന് നോക്കി അടുത്ത് ജ്യോതി നിന്നു എന്നോട് അടിപൊളി ആയിട്ടുണ്ട് എന്നു പറഞ്ഞു ഒരു ഉമ്മപോലെ തന്നു ഇതെല്ലാം ഐഷ് ശ്രദ്ധിക്കുന്ന പോലെ തോന്നി.സ്വാമി എന്തോ കുറെ നേരം ആയി നോക്കുന്നു മുഖത്തു വല്ലാത്തൊരു ഭവമാറ്റവും ഉണ്ട്.
രവി അച്ഛൻ : എന്താന്ന് സ്വാമി എന്തു പറ്റി
സ്വാമി :പ്രശ്നം ആണല്ലോ ഏത് സ്വാമി ആണ് ഇവരുടെ ജാതകം തമ്മിൽ നോക്കിയത്
അച്ഛൻ :ഇവിടെ അടുത്തുള്ള അയ്യർ സ്വാമി ആണ്
സ്വാമി :ഓ അദ്ദേഹം ആന്നോ എന്നാൽ തെറ്റില്ല എന്നാലും ഒന്നുടെ നോക്കാം
രവി അച്ഛൻ :അദ്ദേഹം കുറച്ചു കാര്യങ്ങൾ ചെയ്യാൻ പറഞ്ഞു (അയ്യർ സ്വാമി പറഞ്ഞത് അതുപോലെ പറഞ്ഞു)
സ്വാമി :അതാണ് ഞാൻ നോക്കിയേ ഈ ജാതകങ്ങൾ കുറച്ചു അപലക്ഷണങ്ങൾ ഉള്ളതാണ് അതും ഈ പയ്യന്റെ ജാതകം നാഗങ്ങളാൽ ഉള്ളതാണ് കുട്ടിയുടെ ദേവിയുടെ പോലുള്ള ജാതകവും. കല്യാണത്തിന് മുൻപ് വേറെ ചില കർമങ്ങളും കൂടി ഉണ്ട് അദ്ദേഹം പറഞ്ഞില്ലേ
അച്ഛൻ :ഇല്ല സ്വാമി
💬 Comments
View all comments