0%

Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]

Author : Kambikathakal Read All Parts 282

പോയി പല്ലൊക്കെ തേച്ചു ബാത്രൂമിൽ ഒക്കെ പോയി വന്നു. എന്നിട്ട് മൊബൈലിൽ നോക്കി ഞാൻ എന്തിനായിരിക്കും അലാറം സെറ്റ് ചെയ്തത് (എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിലേ ഞാൻ അലാറം വെക്കൂ). അപ്പോഴാണ് എനിക്ക് ഓർമ്മവന്നത് വേഗം എഴുന്നേറ്റു പല്ലൊക്കെ തേച്ചു കുളിച്ചു ഫ്രഷ് ആയി ഷർട്ടും പാന്റും ഇട്ടു മുടിയൊക്കെ ചീകി ബൈക്കിന്റെ ചാവിയൊക്കെ എടുത്തു. താഴേക്ക് പോയി ഹാളിൽ അച്ഛൻ ഉണ്ട്.

അച്ഛൻ :എങ്ങോട്ടാണ് രാവിലെ

ഞാൻ :ഒന്ന് കറങ്ങാൻ(ഞാൻ അങ്ങോട്ടു ചെന്നു ഒന്നും പറയില്ല പാവം ആണ് അച്ഛനും അമ്മയും)

അച്ഛൻ :സൂക്ഷിച്ചു പോ ആ പിന്നെ കഴിച്ചിട്ട് പോണോ അതോ പുറത്തുനിന്നു കഴിക്കുമോ

ഞാൻ :കഴിട്ടുപോകാം

അങ്ങനെ ഡയനിംഗ് ടേബിളിൽ നോക്കി ഒന്നും ഇല്ല പിന്നെ അടുക്കളയിൽ പോയി.

ഞാൻ :അമ്മ ഫുഡ്‌ എടുത്തോ (ഇതും പറഞ്ഞു പോയതും അവിടെ ഐശ്വര്യയെയാണ് കണ്ടത്)

അവൾ :ആഹാ എണീറ്റോ അമ്മ പുറത്താണ് ഞാൻ എടുത്തു തരാം(അവൾ ചപ്പാത്തി ചുടുകയാണ്)

ഞാൻ :വേണ്ട ഞാൻ എടുക്കാം അല്ല ഫുഡ്‌ ഉണ്ടാക്കിയത് നീയാ (ഫുഡ്‌ എടുത്തു കൊണ്ട് ചോദിച്ചു)

അവൾ :ആടാ കൊള്ളാമോ

ഞാൻ :മ്മ് കൊള്ളാം നല്ല കറി നൈസ് ചപ്പാത്തി (മുട്ടറോസ്റ്റും 4ചപ്പാത്തിയും എടുത്തു പിന്നെയും എടുത്തിട്ടു)നിന്നെ കെട്ടുന്നവന്റെ ഭക്യം

അവൾ :എന്ന നീ കെട്ടിക്കോ ഞാൻ റെഡി ആണ് ഒക്കെ ആന്നോ.(അമ്മ അങ്ങോട്ടേക്ക് വന്നു)

അമ്മ :അല്ല അർജു നേരത്തെ എണീറ്റോ എന്റെ മോൻ. സുന്ദരനായി എവിടെ പോകുവാ

ഞാൻ :ഇന്ന് ബാലുന്റെ ചേച്ചിടെ നിച്ഛയം അല്ലെ

അമ്മ :ആഹാ ഇന്നാണല്ലേ.ഇപ്പം വരാം(അമ്മ ഹാളിലേക്ക് പോയി)

അവൾ :ഡാ ഞനുംകൂടി വരട്ടെ(മടിച്ചു മടിച്ചു ചോദിച്ചു)

ഞാൻ :പിന്നെ എന്താ വാ. പക്ഷെ ഇപ്പൊ വരണ്ട 9മണിക്ക് ഞാൻ വരാം അപ്പൊ ഒരുങ്ങി നിന്നാൽ മതി 10.30 നിച്ഛയം

അവൾ :മ്മ്മ്(മുഖം ഒന്ന് തിളങ്ങി)

ഞാൻ കഴിച്ചു കഴിഞ്ഞു പ്ലേറ്റ് അവൾ വേടിച്ചു അങ്ങനെ കയ്യ് കഴുകി അവളോട് വിളിക്കാം എന്നും പറഞ്ഞു ഹാളിൽ ചെന്നു. വെളിയിൽ ഇറങ്ങി റാക്കിൽ നിന്നു ചെരുപ്പും എടുത്തു ഇട്ടു  പോർച്ചിൽ പോയി ബൈക്കിൽ (ഡോമിനാർ ഗ്രെ കളർ)കയറി സ്റ്റാർട്ട്‌ ചെയ്തു. അപ്പൊ അമ്മ ഓടിക്കൊണ്ട് വന്നു"പോവല്ലെടാ "ഞാൻ നോക്കിയപ്പോൾ അമ്മയും അച്ഛനും വന്നു കയ്യിൽ കാശ് ഉണ്ട്.

അച്ഛൻ :ഇന്ന ഇത് അവന്റെ അച്ഛന്റെ കൊടുത്തേക്ക്

ഞാൻ :മ്മ്മ്

അച്ഛൻ :പിന്നെ ഇതും

💬 Comments

View all comments