Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
എല്ലാം ആലോചിച്ച് ഞാൻ എന്നെ തന്നെ സ്വയം വെറുത്തുപോയി. ച്ചേ… ഇങ്ങനെയൊന്നും ഞാൻ ഡാനിയോട് ചെയ്യാൻ പാടില്ലായിരുന്നു..!!
എല്ലാം വിചാരിച്ച് എന്റെ സമാധാനം നഷ്ടമായി. നല്ല സങ്കടവും വന്നു. പക്ഷേ ഇപ്പൊ പറഞ്ഞിട്ട് എന്താണ് കാര്യം?? എന്തായാലും സംഭവിച്ചത് സംഭവിച്ചു. പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇനി ഒരിക്കലും ഇത്തരം തെറ്റുകൾ ചെയ്യാൻ പാടില്ലെന്ന് മനസ്സിൽ ഞാൻ ഉറച്ച് തീരുമാനിച്ചു.
അതുകൊണ്ട് മനസ്സിനെ നിയന്ത്രിച്ച് ചിന്തകളൊക്കെ ഒഴിവാക്കി കണ്ണുമടച്ച് ഞാൻ കിടന്നു. ഭാഗ്യം തുണച്ചത് കൊണ്ട് പെട്ടന്ന് ഉറങ്ങുകയും ചെയ്തു.
കുട്ടികൾ വന്ന് ഉണര്‍ത്തിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അവരെ കൂടെ ഇരുന്നും, സ്കൂളിലെ കാര്യങ്ങൾ ചോദിച്ചും, കുറച്ച് നേരം ഇരുന്നു.
ശേഷം അവർ ഹോം വർക്ക് ചെയ്യാനും പഠിക്കാനും മുകളിലേക്ക് പോയപ്പോ ഞാൻ ചെന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി.
അപ്പോഴും മനസ്സിൽ ഡാനിയലെ കുറിച്ചുള്ള ചിന്തകളും കുറ്റബോധവും ആയിരുന്നു. വലിയ തെറ്റ് ചെയ്തു എന്നുള്ള ദുഃഖവും എന്നെ തളർത്തി.
സംഭവിച്ചത് സംഭവിച്ചു. ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല. എന്തായാലും രണ്ട് മൂന്ന് ദിവസം കഴിയട്ടെ… ഡാനിയെ വിളിച്ച് അവനോട് ക്ഷമ ചോദിക്കണം. എന്റെ ജീവിത സാഹചര്യം കാരണവും.. ഡാനിയോടുള്ള അട്രാക്ഷനും ഇഷ്ട്ടവും കാരണം… മനസ്സിന്റെ താളം തെറ്റി അങ്ങനെയൊക്കെ ചെയ്തുപോയെന്നും.. ഇനി ഒരിക്കലും അങ്ങനെയുള്ള തെറ്റുകൾ സംഭവിക്കില്ലെന്ന് മാപ്പ് പറയണം. ശേഷം അവനില്‍ നിന്നും അകന്നുമാറി നില്‍ക്കുന്നതാണ് നല്ലത്. അങ്ങനെ എല്ലാം എന്റെ മനസ്സിൽ ഞാൻ തീരുമാനിച്ചുറച്ചു.
ഒടുവില്‍ മനസ്സിന് ചെറിയൊരു സമാധാനം കിട്ടി. രാത്രി ഭക്ഷണം കഴിച്ചിട്ട് കുട്ടികൾ മുകളിലേക്ക് പോയി. ഞാൻ പതിവ്
💬 Comments
View all comments