Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
പോലെ വീടും പൂട്ടി എന്റെ റൂമിൽ ചെന്ന് കിടന്നു. ഒരുപാട് നേരം എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ശേഷം ഞാൻ ഉറങ്ങി.
രാവിലെ കുട്ടികൾ സ്കൂളിൽ പോയ ശേഷം ഞാൻ കുളിച്ചിട്ട് ഒരു ഹാഫ് സ്ലീവ് ടാങ്ക് ടോപ്പും, ഇലാസ്റ്റിക്കുള്ള മുക്കാല്‍ പാവാടയും എടുത്ത് ഇട്ടിട്ട് ഹാളില്‍ ലാപ്ടോപ്പുമായി വന്നിരുന്നു.
ഏകദേശം പതിനൊന്ന് മണി ആയപ്പോ കോളിങ് ബെല്ല് ശബ്ദിച്ചത് കേട്ട് ഞാൻ മുഖം ചുളിച്ചു.
ആരാണാവോ വന്നത്? എന്റെ കൂട്ടുകാരികളാവില്ല… അവർ ഫോൺ ചെയ്ത് പറഞ്ഞിട്ടേ വരത്തൊള്ളു.
ഞാൻ എഴുനേറ്റ് ചെന്ന് വാതിൽ അല്‍പ്പം തുറന്ന് പുറത്തേക്ക് നോക്കി.
ഒട്ടും പ്രതീക്ഷിക്കാതെ പുറത്ത് ഡാനിയല്‍ നില്‍ക്കുന്നത് കണ്ടപ്പോ ഞാൻ അന്തിച്ചു പോയി. എന്റെ മനസ്സിൽ പെട്ടന്നൊരു കുറ്റബോധം വന്നു.
എന്തിനാണ് അവന്‍ വന്നത്? എന്നെ കുറ്റപ്പെടുത്താൻ ആകുമോ? അതോ ഞാൻ അവനോട് ചെയ്ത തെറ്റ് കാരണം ഇനി ഒരിക്കലും അവനോട് സംസാരിക്കരുത് എന്നും, സാധനങ്ങൾ ഓര്‍ഡര്‍ ചെയ്യാൻ പോലും അവനെ ഞാൻ വിളിക്കാൻ പാടില്ല എന്ന് നേരിട്ട് പറഞ്ഞിട്ട് പോകാനാണോ വന്നത്? ഇങ്ങനത്തെ ഫ്രണ്ട്ഷിപ്പ് വേണ്ട എന്ന് പറയാൻ വന്നതാകുമോ?
അവനെ കണ്ടപ്പോ എനിക്ക് പുഞ്ചിരിക്കാൻ പോലും കഴിഞ്ഞില്ല.
അവന്റെ മുഖവും അല്‍പ്പം സീരിയസ്സായിരുന്നു.
“ഞാൻ അകത്ത് വന്നോട്ടെ, ചേച്ചി?” അവന്‍ മടിച്ചു മടിച്ച് ചോദിച്ചു.
“അതിനെന്താ, കേറി വാ.” ഞാൻ വാതിൽ മുഴുവനായി തുറന്നിട്ട് മാറി കൊടുത്തു.
എന്തായാലും അവന്‍ വന്നത് നന്നായി. ഇപ്പോള്‍തന്നെ അവനോട് ക്ഷമ ചോദിക്കാം.
ഡാനിയല്‍ അകത്ത് കേറി വന്നിട്ട് വാതിൽ ലോക്ക് ചെയ്തു.
എന്തിനാണ് ഇവന്‍ വാതിൽ പൂട്ടിയത്? മനസ്സിൽ
💬 Comments
View all comments