Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ഞാൻ ചോദിച്ചു.
“ചേച്ചി… എനിക്കൊരു കാര്യം പറയാനുണ്ട്.” വാതിൽ പൂട്ടിയ ശേഷം അവന്‍ മടിച്ചു മടിച്ച് പറഞ്ഞു.
“എനിക്കും നിന്നോട് ചിലതൊക്കെ പറയാനുണ്ട്, ഡാനി.” ഞാനും പറഞ്ഞു.
“ചേച്ചിക്ക് എന്താണ് പറയാനുള്ളത്?” ചോദ്യ ഭാവത്തിൽ അവനെന്നെ നോക്കി.
“അതുപിന്നെ… ഇന്നലെ സംഭവിച്ചത്…. അതിനെ നി മറന്നു കളയണം, ഡാനി. എന്റെ നിയന്ത്രണം വിട്ട് ഞാൻ അങ്ങനെയൊക്കെ നിന്നോട് ചെയ്തു പോയി. അത് തെറ്റാണ്… ഇപ്പോൾ എനിക്ക് കുറ്റബോധമുണ്ട്. ഇനി ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല. നമ്മൾ തമ്മിലുള്ള ഈ അടുത്ത ഫ്രണ്ട്ഷിപ്പും നമുക്ക് വേണ്ട… അത് പിന്നീട് ദോഷം ചെയ്യും.” അവന്റെ മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീര്‍ത്തു.
അപ്പോ ഡാനിയല്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കാരണം അവന്റെ മുഖത്തേക്ക് ഞാൻ നോക്കി. അവന്റെ മുഖത്ത് എന്തോ നഷ്ടബോധം ഞാൻ കണ്ടു.
“ശെരി, നിനക്ക് എന്താണ് പറയാനുള്ളത്?” ഞാൻ അവനോട് ചോദിച്ചു.
“അതുപിന്നെ…. ചേച്ചി…” അവന്‍ പെട്ടന്ന് പറയുന്നത് നിർത്തി തല താഴ്ത്തി.
“എന്താ ഡാനി… കാര്യം എന്താണെന്ന് പറ.”
ഉടനെ ഡാനി തലയുയർത്തി എന്റെ മുഖത്ത് നോക്കി. അവന്റെ കണ്ണില്‍ വല്ലാത്തൊരു ആവേശം ഞാൻ കണ്ടു.
“കാര്യം പറ ഡാനി.” അവന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
പെട്ടന്ന് ഡാനി എന്റെ രണ്ട് തോളത്തും പിടിച്ചു. ഞാൻ ഞെട്ടിപ്പോയി.
എന്താണ് ഇവന്റെ ഉദ്ദേശം?! എനിക്കെന്തോ പന്തികേട് തോന്നി.
“ഇന്നലെ ചേച്ചി അങ്ങനെ ചെയ്തപ്പോ അത് തെറ്റാണെന്ന് അന്നേരം തോന്നി. പക്ഷേ എന്റെ വീട്ടില്‍ പോയ ശേഷം എനിക്ക് ചേച്ചി ചെയ്തത് മറക്കാൻ കഴിഞ്ഞില്ല.
💬 Comments
View all comments