Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
… എത്ര വലിയ നല്ല കമ്പനിയില്‍ കേറിയാലും ഇത്രയും തുക കിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെതന്നെ ഞാൻ തുടരുന്നത്.” അവന്‍ രഹസ്യം പോലെ ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.
അതുകേട്ട് എന്റെ വിഷമമൊക്കെ മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു പോയി. കഴിഞ്ഞ രാത്രിയത്തെ ആ കയ്പ്പുള്ള സംഭവത്തെ പോലും കുറച്ച് നേരത്തേക്ക് മറന്ന് ഞാൻ നന്നായി ചിരിച്ചു.
“നി ആള് കൊള്ളാമല്ലോ,” ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ പുഞ്ചിരിച്ചു. “ഓഹ്, പിന്നെ ചോദിക്കാൻ വിട്ടുപോയി — എന്താ നിന്റെ പേര്?”
“ഡാനിയൽ.”
“നല്ല പേര്. ശെരി നിന്റെ മൊബൈൽ നമ്പര്‍ താ.”
ഉടനെ അവന്‍ പറഞ്ഞു തന്ന നമ്പര്‍ എന്റെ മൊബൈലില്‍ ഞാൻ സേവ് ചെയ്തു. ശേഷം ഞാൻ വാങ്ങിയ സാധനങ്ങള്‍ക്ക് അവന്‍ പറഞ്ഞ കാശും ജി പേ ചെയ്തുകൊടുത്തു.
അവന്റെ കണ്ണില്‍ നോക്കുമ്പോഴൊക്കെ എന്തൊക്കെയോ നിഗൂഢതകള്‍ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. അവനോട് സംസാരിക്കാനും നല്ല രസമാണ്, എന്റെ പ്രശ്നങ്ങൾ പോലും താല്‍ക്കാലികമായി ഞാൻ മറന്നുപോയി. അവനെ കാണാനും നല്ല സുന്ദരനാണ്, അവന്റെ പെരുമാറ്റവും സംസാര രീതിയും വളരെ നല്ലതായിരുന്നു- അവന്റെ കണ്ണില്‍ എപ്പോഴും ഒരു ഭവ്യത കാണാമായിരുന്നു, ഒരു തരി ഈഗോയുമില്ല. ദേഷ്യം, പുച്ഛം, അങ്ങനെ ഒന്നുംതന്നെ അവന്റെ ഭാവങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ആകര്‍ഷണീയമായ ഒരു പുഞ്ചിരി എപ്പോഴും അവന്റെ ആ ചുണ്ടുകളിൽ ഉണ്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഞാൻ അവനിലേക്ക് നന്നായി ആകര്‍ഷിക്കപ്പെട്ടുപോയി… അവന്റെ ഫ്രണ്ട്ഷിപ്പ് സ്ഥാപിക്കാൻ ഞാൻ ആഗ്രഹിച്ചു പോയി. അവനെ എന്റെ മടിയില്‍ പിടിച്ചിരുത്തി —
ച്ചേ… തൂ…. തൂ. എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്. എന്ത് ഭ്രാന്താണ് എന്റെ മനസ്സിന് സംഭവിച്ചത്. അവനോട് അവനെ കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കണം, പക്ഷേ എന്റെ മടിയില്‍ പിടിച്ചിരുത്തി കൊണ്ടല്ലെന്ന് മാത്രം.
“ശെരി, ഡാനിയല്‍. നി ഇരിക്ക്. ഇനി നിന്നെ കുറിച്ചും നിന്റെ വീട്ടിലുള്ളവരെ കുറിച്ചും പറ, കേള്‍ക്കട്ടെ.” പോകാനായി എഴുനേറ്റ് നില്‍ക്കുന്നവനോട് ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞ ഉടനെ അവന്‍ ഇരുന്നുവെങ്കിലും അവനെ കുറിച്ച് കാര്യങ്ങൾ സംസാരിക്കാന്‍ അവനൊന്ന് മടിച്ചതായി തോന്നി. “അതുപിന്നെ.. ചേച്ചി… ഞാൻ —” പെട്ടന്ന് അവന്റെ ചുണ്ടിലെ
💬 Comments
View all comments