0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11061

പുഞ്ചിരി അപ്രത്യക്ഷമായതും എനിക്ക് നിരാശയായി.

“എന്തിനാ ഈ സാധാരണ കാര്യങ്ങള്‍ ചോദിച്ചപ്പോ പറയാന്‍ ഇത്ര മടിക്കുന്നത്?” ഞാൻ തിരക്കി.

അപ്പോ അവന്‍ ചിന്താകുഴപ്പത്തോടെ എന്നെ നോക്കി ചോദിച്ചു, “ആദ്യം ഞാൻ വന്നപ്പോ ചേച്ചി ഭയങ്കരമായി എന്നോട് ദേഷ്യപ്പെട്ടു. പക്ഷേ ഇപ്പൊ ചേച്ചി ഭയങ്കര സാധു പോലെയായി. എന്നാലും ചേച്ചി ആരെയും അങ്ങനെ അടുപ്പിക്കുന്ന ടൈപ്പ് അല്ലെന്നാണ് ചേച്ചിയെ കാണുമ്പോ തോന്നുന്നത്. എന്നിട്ടും എന്നോട് ഇങ്ങനെ ക്യാഷ്വലായി കാര്യങ്ങൾ ചോദിക്കുമ്പോ എന്തോ ആശ്ചര്യമായി തോനുന്നു.” അവന്‍ വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞിട്ട് എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു.

“നി പറഞ്ഞത് ശെരിയാണ്, ഡാനിയല്‍. ആണുങ്ങള്‍ ആരെയും ഞാൻ അങ്ങനെ അടുപ്പിക്കാറില്ല. കുശലം ചോദിക്കാറുമില്ല. വേറെയും ഒരുപാട്‌ സേൽസ്മാനൊക്കെ ഇവിടെ വന്നിട്ടുണ്ട്, എനിക്ക് വേണ്ട സാധനങ്ങള്‍ ഉണ്ടെങ്കിൽ വേഗം വാങ്ങിച്ചിട്ട് അവരെ പെട്ടന്ന് പറഞ്ഞു വിടും. ആരോടും അങ്ങനെ അനാവശ്യമായി ഞാൻ സംസാരിക്കാറുമില്ല.” ഞാൻ അവനോട് പറഞ്ഞു.

അപ്പോ അവന്റെ മുഖത്ത് സന്തോഷം വന്നു. അഭിമാനം പ്രത്യക്ഷപ്പെട്ടു അവന്റെ മുഖം തുടുത്തു. അതൊക്കെ കാണാന്‍ ഭയങ്കര ഭംഗിയായിരുന്നു.

ഉടനെ കൈവിട്ടു പോകുന്ന എന്റെ മനസ്സിനെ നിയന്ത്രിച്ച് കൊണ്ട്‌ ഞാൻ വേഗം പറഞ്ഞു, “പക്ഷേ നി നല്ലൊരു ചെറുപ്പക്കാരനാണെന്ന്  നിന്റെ സംസാരത്തില്‍ നിന്നും പെരുമറ്റത്തിൽ നിന്നുമൊക്കെ എനിക്ക് മനസ്സിലായി. വൃത്തികെട്ട നോട്ടമില്ല, അനാവശ്യ ചോദ്യങ്ങളും സംസാരവുമില്ല. കണ്ട ഉടന്‍ ആളുകളെ കുറിച്ച് മനസ്സിലാക്കുന്നതിൽ ഞാൻ നല്ലോരു ജഡ്ജാണ്. നി വളരെ നല്ലൊരു വ്യക്തിയാണെന്ന് മനസ്സിലായി. അതുകൊണ്ട്‌ മാത്രമാണ് നിന്നോട് ഇത്ര ക്യാഷ്വലായി ഞാൻ സംസാരിക്കുന്നത്. പിന്നെ, നിന്നെ കാണുമ്പോ എന്തൊക്കെയോ ദുരൂഹതകളാണ് തോന്നുന്നത്... അപ്പോ അതൊക്കെ അറിയാനും ഒരു ജിജ്ഞാസ.”

ഉടനെ അവന്റെ മുഖത്തും ഒരു ഉത്സാഹം വന്നു. എന്നോട് എല്ലാം തുറന്ന് സംസാരിക്കാന്‍ പെട്ടന്നൊരു ആഗ്രഹം തോന്നിയത്‌ പോലത്തെ ഭാവവും അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

“ഓക്കെ.” അവന്റെ ആ വശ്യമായ പുഞ്ചിരി പിന്നെയും അവന്റെ മുഖത്ത് തെളിഞ്ഞു. “പക്ഷേ ചേച്ചിയുടെ പേര് ചേച്ചി പറഞ്ഞില്ലല്ലോ.” ആ പുഞ്ചിരി മാറാതെ അവന്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു. അവന്റെ ആ പുഞ്ചിരി പിന്നെയും വല്ലാതെ

💬 Comments

View all comments