Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
എന്നെ വശീകരിച്ചെടുക്കുന്നതായി ഞാൻ അറിഞ്ഞു.
“എന്റെ പേര് ഡെയ്സി.” മറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“ചേച്ചിക്ക് നല്ല ചേർച്ചയുള്ള പേരാണ്. ചേച്ചിയുടെ സൗന്ദര്യത്തിനും ഐശ്വര്യത്തിനും വളരെ യോജിച്ച പേര്.” അവന്റെ കണ്ണിലും വാക്കിലും കപടമില്ലാതെ അവന്‍ പറഞ്ഞിട്ട് അവന്‍ വീണ്ടും പുഞ്ചിരിച്ചു.
അവന്റെ പുകഴ്ത്തൽ കേട്ട് എന്റെ മുഖം ചൂട് പിടിച്ചു. എനിക്ക് നാണം വന്നു. സന്തോഷം തോന്നി. എന്നെയും അറിയാതെ ഞാൻ വലുതായി പുഞ്ചിരിച്ചു.
എനിക്ക് പരിചയമുള്ള ഒരുപാട് ആണുങ്ങളോട് ഞാൻ സംസാരിച്ചിട്ടുണ്ട്, എന്നോട് സംസാരിക്കുമ്പോ അവരുടെയൊക്കെ കണ്ണുകൾ കൂടുതലായി എന്റെ ദേഹത്തായിരിക്കും ഇഴഞ്ഞ് നടക്കുക. പക്ഷേ ഇവന്‍ എന്റെ കണ്ണില്‍ മാത്രം നോക്കിയാണ് ഇതുവരെ സംസാരിച്ചത്. എനിക്ക് അവനോട് നല്ല മതിപ്പ് തോന്നി.
കൂടാതെ, ചില ആണുങ്ങള്‍ എന്നെ വളയ്ക്കാനായി ഓവറായിട്ട് പുകഴ്ത്തി പറയുന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. അവരോടൊക്കെ എനിക്ക് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളു, അങ്ങനെയുള്ളവരെ ഞാൻ അകറ്റി നിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ ഡാനിയല്‍ അങ്ങനെ തെറ്റായ ഉദ്ദേശത്തോടെയല്ല എന്നെ പുകഴ്ത്തി പറഞ്ഞതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കപടമില്ലാത്ത അവന്റെ സത്യസന്ധമായ സംസാരം എന്നെ അവനിലേക്ക് വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.
“താങ്ക്സ്, ഡാനിയല്‍. ഇനി നിന്നെ കുറിച്ച് പറ, കേള്‍ക്കട്ടെ.” ആകാംഷയോടെ ഞാൻ പറഞ്ഞതും, എല്ലാം പറയാമെന്ന പോലെ അവന്‍ തലയാട്ടി.
“ബന്ധുക്കളെന്ന് പറയാൻ എനിക്ക് ആരുമില്ല, ചേച്ചി,” ഡാനിയല്‍ എന്റെ കണ്ണില്‍ നോക്കി തന്നെ പറഞ്ഞു തുടങ്ങി.
“നിനക്ക് ആരുമില്ലെന്ന് വച്ചാൽ?” സംശയത്തോടെ ഞാൻ ചോദിച്ചു.
“എനിക്ക് ബന്ധുക്കളായി ആരുമില്ല. ഞാൻ വളര്‍ന്നത് ട്രിവാന്‍ഡ്രം ബിഷപ് ഹൌസിന്റെ അധീനതയിലുള്ള ഒരു അനാഥാലയത്തിലാണ്.”
“ഓഹ്… അങ്ങനെ..!!” അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.
“അവിടെ ഒരുപാട് കുട്ടികളുണ്ടായിരുന്നു, ചേച്ചി.” അവന്‍ തുടർന്നു. “അതുകൊണ്ട് കഷ്ടപ്പാടുകൾ അറിഞ്ഞാണ് ഞങ്ങൾ വളര്‍ന്നത്. പക്ഷേ എന്നിട്ടും എല്ലാ കുട്ടികളെയും 18 വയസ്സ് വരെ പഠിപ്പിക്കുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നു.” ഒരു ആശ്വാസ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു. “അതുകഴിഞ്ഞ് ആണുങ്ങള്‍ സ്വന്തമായി ഏന്തെങ്കിലും ജോലിക്ക് കേറി സ്വന്തം കാര്യം നോക്കിക്കോണം. 18 വയസ്സ് കഴിഞ്ഞ് കൂടുതൽ പഠിക്കാൻ താല്‍പ്പര്യമുണ്ടെങ്കിൽ സ്വന്തം ചിലവില്‍ വേണം
💬 Comments
View all comments