0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11071

പഠിക്കാൻ, എഡ്യുക്കേഷന്‍ ലോൺ എടുക്കാനൊക്കെ അവർ സഹായിക്കും. വേണ്ടിവന്നാല്‍ വേറെ അല്ലറചില്ലറ സഹായങ്ങളും അവർ ചെയ്തുതരും. ഏതെങ്കിലും ജോലിയില്‍ കേറാനായി സഹായം വേണമെങ്കിൽ ബിഷപ് ഹൗസില്‍ നിന്ന് റെക്കമെന്റേഷൻ പോലും ചെയ്ത് സഹായിക്കാറുമുണ്ട്. പിന്നെ പെൺകുട്ടികൾക്ക് 18 വയസ്സ് കഴിഞ്ഞാലും അവിടെതന്നെ നില്‍ക്കുന്നതിന് പ്രശ്നമില്ല. പഠിത്തം, ജോലി, വിവാഹം, അങ്ങനെ എന്തുവേണമെങ്കിലും ബിഷപ്പ് ഹൗസിന്റെ അങ്ങേയറ്റം സഹായവും പെണ്‍കുട്ടികൾക്ക് കിട്ടും.”

“ഓഹോ. അപ്പോ അങ്ങനെയാണോ നിനക്ക് ഈ ജോലി കിട്ടിയത്?” ഞാൻ ചോദിച്ചു. അവന്‍ അനാഥാലയത്തില്‍ വളര്‍ന്നെന്ന് കേട്ടപ്പോ എനിക്ക് കുറച്ചിലൊന്നും തോന്നിയില്ല.

“അല്ല ചേച്ചി, എനിക്ക് 18 വയസ്സ് കഴിഞ്ഞതും എനിക്കൊരു ഹൈപ്പര്‍ മാർക്കറ്റിലാണ് അവർ ജോലി ശെരിയാക്കി തന്നത്. അവിടെനിന്ന് കിട്ടിയിരുന്നു വരുമാനം കൊണ്ടും ബിഷപ്പ് ഹൗസില്‍ നിന്നും കിട്ടിയ ലോൺ ഉപയോഗിച്ചും ഞാൻ മാർക്കറ്റിംഗ് മാനേജ്മെന്റിൽ ഡിപ്ലോമ എടുത്തു. ആ ഹൈപ്പര്‍ മാർക്കറ്റിൽ ആകെ നാല് വര്‍ഷമാണ് ഞാൻ ജോലി ചെയ്തത്. അതിനുശേഷം ഞാൻ സ്വന്തമായി കുറെ പരിശ്രമിച്ചാണ് ഒടുവില്‍ ഈ ജോലി എനിക്ക് കിട്ടിയത്. പക്ഷേ എന്റെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോ തൃശൂര്‍ ബ്രാഞ്ചിലേക്കാണ് കമ്പനി എന്നെ വിടാന്‍ തീരുമാനിച്ചത്‌. ഇവിടെ ട്രിവാന്‍ഡ്രത്ത് മതിയെന്ന് ഞാൻ പറഞ്ഞു നോക്കിയതാണ്. പക്ഷേ, എനിക്ക് ആ ജോലി വേണമെങ്കിൽ ഞാൻ തൃശൂര്‍ ഓഫീസിൽ ചെന്ന് ജോയിൻ ചെയ്യേണ്ടി വരുമെന്നും, ഇല്ലെങ്കില്‍ ആ ജോലി എനിക്ക് കിട്ടില്ലെന്നും പറഞ്ഞപ്പോ നിവൃത്തിയില്ലാതെ ഞാൻ പോയി ജോയിൻ ചെയ്തു.”

“ഏഹ്…! അപ്പോ തൃശൂരില്‍ നിന്നാണോ സേൽസ് ചെയ്യാനായി നി ഇങ്ങോട്ട് വന്നത്?” ഞാൻ അന്തംവിട്ട് മിഴിച്ചിരുന്ന് ചോദിച്ചു.

അപ്പോ ഞാൻ കോമഡി പറഞ്ഞത് പോലെ അവന്‍ പൊട്ടിച്ചിരിച്ചു. അവന്റെ ആ ചിരി എത്ര കണ്ടാലും മടുക്കില്ല. ഞാൻ അവനെ തന്നെ നോക്കിയിരുന്നു.

“യേയ്, ഇല്ല ചേച്ചി.” ഒടുവില്‍ ചിരി നിര്‍ത്തി അവന്‍ പറഞ്ഞു. “6 വര്‍ഷം ഞാൻ തൃശൂരിലാണ് ജോലി ചെയ്തത്. പക്ഷേ ഇപ്പൊ ഞാൻ ട്രിവാന്‍ഡ്രം ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. ട്രിവാന്‍ഡ്രത്തേക്ക് ട്രാൻസ്ഫർ വാങ്ങിച്ച് വന്നിട്ട് ഇപ്പൊ പത്ത് ദിവസമായതേയുള്ളു.”

“ഓഹ്, ഓക്കെ. ഇപ്പൊ മനസ്സിലായി.” ഞാൻ ചിരിച്ചു. “ട്രാൻസ്ഫർ

💬 Comments

View all comments