Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ഞാൻ എന്റെ ലാപ്ടോപ്പ് എടുത്ത് എന്റെ ഓൺലൈൻ ട്രേഡിംഗ് അക്കൗണ്ടന്റ് ഓപ്പണ് ചെയ്ത് അതിൽ രണ്ട് മണിക്കൂറോളം ചിലവാക്കി. അതുകഴിഞ്ഞ് എന്റെ ബൈനാൻസ് അക്കൗണ്ടിൽ നിന്നും രണ്ട് വെബ്‌സൈറ്റിൽ കുറച്ച് ഡോളർ ഡെപ്പോസിറ്റ് ചെയ്ത് ഇന്നത്തെ 25 വീതമുള്ള ബുക്കിങ് കോട്ട കംപ്ലീറ്റ് ചെയ്ത് നല്ല കമ്മിഷനും ഞാൻ സമ്പാദിച്ചു. അങ്ങനെ ഞാൻ ഡെപ്പോസിറ്റ് ചെയ്ത ചെറിയ അമൗണ്ട് ഡോളറും, എനിക്ക് കമ്മിഷനായി കിട്ടിയ വലിയ അമൗണ്ട് ഡോളറുമെല്ലാം എന്റെ ബൈനാൻസ് അക്കൗണ്ടന്റിലേക്ക് വിത്ഡ്രോ ചെയ്തു. ശേഷം മറ്റൊന്നും ചെയ്യാൻ മൂഡില്ലാതെ ലാപ്ടോപ്പ് അടച്ച് വച്ചിട്ട് കുറച്ചുനേരം വെറുതെ ഓരോന്ന് ചിന്തിച്ച് കൊണ്ടിരുന്നു.
ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചത് കൊണ്ട് എന്താണ് പ്രയോജനം! അതുകൊണ്ട് ആ പ്രശ്നങ്ങളൊക്കെ ഞാൻ മനസ്സിൽ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
ഞാൻ വെറുതെ മൊബൈൽ എടുത്തതും പെട്ടന്ന് ഡാനിയല്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നു. അവന്റെ ആ വശ്യമായ പുഞ്ചിരിയും എന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു. ഉടനെ എന്റെ ദുഃഖമൊക്കെ അലിഞ്ഞു പോയി. മനസ്സിന് നല്ല സമാധാനവും കിട്ടിയപ്പോ ഞാൻ ആശ്ചര്യപ്പെട്ടു. അപ്പോ മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവന് കോൾ ചെയ്തു.
“ഹലോ, ആരാ?” രണ്ടാമത്തെ റിംഗിൽ അവന്‍ എടുത്ത് ചോദിച്ചു. ബാക് ഗ്രൗണ്ടില്‍ വാഹനങ്ങളുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു.
“ഡാനിയല്‍, ഇത് ഞാനാണ്—”
“ഹായ്, ഇത് ഡെയ്സി ചേച്ചിയല്ലേ…!!” ഞാൻ എന്റെ പേര് പറയും മുമ്പ് ഡാനിയല്‍ ഇടക്ക്കേറി ആശ്ചര്യത്തോടും സന്തോഷത്തോടും ചോദിച്ചു. അവന്റെ ശബ്ദത്തിലെ സന്തോഷം കേട്ടിട്ട് എനിക്കും എന്തുകൊണ്ടോ സന്തോഷമായി. “ഇത് ചേച്ചിയുടെ നമ്പറായിരുന്നല്ലേ, ചേച്ചിയുടെ ശബ്ദം കേട്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി, ചേച്ചി.” ഡാനിയല്‍ ഭയങ്കര സന്തോഷത്തില്‍ പറഞ്ഞു.
അപ്പോ ഞാൻ വിളിച്ചത് അവന് ഇഷ്ട്ടമായി, അല്ലേ!! എനിക്ക് നല്ല ത്രില്ലായി.
“എന്തെങ്കിലും സാധനം ഓർഡർ ചെയ്യാനാണോ ചേച്ചി വിളിച്ചത്?”
അവന്റെ ആ ചോദ്യം കേട്ട് എന്തുകൊണ്ടോ എനിക്ക് ചെറിയൊരു നിരാശയാണ് തോന്നിയത്.
“മ്മ്, അതേ, കുറെ സാധനങ്ങൾ ഓർഡർ ചെയ്യാൻ തന്നെയാ വിളിച്ചത്. ഡാനിയല്‍ ഇപ്പൊ—”
“എന്റെ മുഴുവൻ പേരും പറഞ്ഞ് ബുദ്ധിമുട്ടണ്ട ചേച്ചി, എന്നെ ഡാനി എന്ന് വിളിച്ചാല്‍
💬 Comments
View all comments