Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
മതി.”
“ഓക്കെ ഡാനി, നി ഇപ്പൊ ബിസിയാണോ?” ഞാൻ ചോദിച്ചു.
“ഇപ്പൊ സ്കൂട്ടര്‍ ഓടിക്കുന്നു. പക്ഷേ ബ്ലൂ ടൂത്ത് കാതില്‍ വച്ചിട്ടുണ്ട്, ചേച്ചി പറഞ്ഞോ.”
“നിന്റെ കൈയിൽ നിന്ന് വാങ്ങിച്ച സാധനങ്ങൾ എല്ലാം നല്ലതാണ്. ഞാൻ എന്റെ കൂട്ടുകാരികളോട് അതിനെക്കുറിച്ച് പറഞ്ഞായിരുന്നു. ഇപ്പൊ അവര്‍ക്കും കുറെ സാധനങ്ങളൊക്കെ വേണമെന്നാ പറയുന്നത്.”
“അതിനെന്താ ചേച്ചി, എന്തൊക്കെ വേണമെന്ന് ലിസ്റ്റ് തന്നോളു.”
“ഇന്ന് തന്നെ പറയുന്ന സാധനങ്ങളൊക്കെ നി കൊണ്ടുവരുമോ?” ചെറിയ പ്രതീക്ഷയില്‍ ഞാൻ ചോദിച്ചു.
“ഇല്ല ചേച്ചി, ഞാൻ മറ്റൊരു സ്ഥലത്താണ്, ഇന്നെനിക്ക് വരാൻ കഴിയില്ല.”
“ഓ..!” അവന്‍ പറഞ്ഞത് കേട്ട് എനിക്ക് നിരാശയായി. എന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്ന നിരാശ അവന് പോലും മനസ്സിലായി കാണണം.
അതുകൊണ്ട് അവന്‍ അല്‍പ്പം നിരാശയിൽ പറഞ്ഞു, “സാധനങ്ങൾ ഇന്നുതന്നെ വേണമെങ്കിൽ ഇപ്പൊ തന്നെ ഞാൻ വേറെ ആളെ ഏര്‍പ്പാട് ചെയ്യാം. മറ്റുള്ള കമ്പനികളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ പോലും എത്തിക്കാൻ ഞാൻ ഏര്‍പ്പാടാക്കാം. ചേച്ചി തരുന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ഇന്നുതന്നെ ആളെത്തും. ചേച്ചി എനിക്ക് ലൊക്കേഷൻ ഷെയർ ചെയ്യൂ, ഞാൻ ഓഫീസിൽ അയച്ച് കൊ—”
“അയ്യോ, അതൊന്നും വേണ്ട, ഡാനി. വേറെ വല്ലവരേയൂം നി ഇങ്ങോട്ട് വിടണ്ട.” ഞാൻ പെട്ടന്ന് ചാടിക്കേറി വെപ്രാളത്തിൽ പറഞ്ഞു.
“അതെന്താ ചേച്ചി, എന്തുപറ്റി?” അവന്‍ അന്തംവിട്ടത് പോലെ ചോദിച്ചു.
“അതുപിന്നെ, കൂടുതൽ നേരവും വീട്ടില്‍ ഞാൻ ഒറ്റക്കാണ് ഉണ്ടാവുക. നിന്നോട് ഞാൻ പറഞ്ഞതല്ലേ, അങ്ങനെ ആരെയും വിശ്വസിച്ച് വീട്ടില്‍ ഞാൻ കേറ്റാറില്ലെന്ന്…. പക്ഷേ നിന്നെ എനിക്ക് അറിയാം, നിന്നെ എനിക്ക് പേടിയില്ല, നല്ല വിശ്വാസവുമാണ്. അതുകൊണ്ട് വേറെ ആരെയും ഇങ്ങോട്ട് വിടേണ്ട, നി തന്നെ സാധനങ്ങളുമായി ഇങ്ങോട്ട് വന്നാൽ മതി.” ഞാൻ അവനോട് പറഞ്ഞു.
അത് കഴിഞ്ഞാണ് ഞാൻ അവനോട് പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചത്.
അയ്യേ… ഞാൻ എന്തിനാ അവനോട് അങ്ങനെയൊക്കെ പറഞ്ഞത്. ച്ചേ, വെറും മോശമായി പോയി. അവന്‍ എന്നെക്കുറിച്ച് തെറ്റായി ചിന്തിക്കുമോ!?
“എന്നാൽ ഞാൻ തന്നെ വരാം, ചേച്ചി.” അവന്റെ ശബ്ദത്തില്‍ നേരത്തെ ഉണ്ടായിരുന്ന നിരാശ മാറി ഭയങ്കര ഉത്സാഹം വന്നു കേറി.
💬 Comments
View all comments