0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11149

അവനെ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞതിന്റെ സന്തോഷവും ആ ശബ്ദത്തില്‍ ഉണ്ടായിരുന്നു. “പക്ഷേ ഇന്നോ നാളയോ എനിക്ക് വരാൻ കഴിയില്ല, ചേച്ചി. മറ്റന്നാൾ ഞാൻ വരാം.”

മറ്റന്നാളോ? അത് ശനിയാഴ്ചയല്ലേ. പിള്ളേർക്ക് അവധി ദിവസമാണല്ലോ?

“ശ്ശോ, ശനിയാഴ്ച ഞാനും കുട്ടികളും വീട്ടില്‍ ഉണ്ടാവില്ലല്ലോ, ഡാനി.”

“ഓഹ്, അങ്ങനെയാണോ?” അവന്‍ ചിന്തിക്കുന്ന പോലെ പറഞ്ഞു. “ഞായറാഴ്‌ച ഞങ്ങൾക്ക് അവധി ദിവസമാണ്, അപ്പോ പിന്നെ തിങ്കളാഴ്ച കൊണ്ടുവന്നാൽ മതിയോ, ചേച്ചി?”

“മ്മ്, ഒക്കേ. തിങ്കളാഴ്ച മതി.” ഞാൻ സമ്മതിച്ചു.

“ഓക്കെ, അപ്പോ ചേച്ചിക്ക് വേണ്ടതൊക്കെ എനിക്ക് വാട്സാപ് ചെയ്തോളൂ. ഈ നമ്പറിൽ തന്നെ എനിക്ക് വാട്സാപുണ്ട്.”

“ശെരി, ഞാൻ ചെയ്യാം. എന്നാൽ വെക്കട്ടെ?” വെക്കാൻ മനസ്സില്ലെങ്കിലും ഞാൻ പറഞ്ഞു.

“ഓക്കെ ചേച്ചി.”

കോൾ കട്ടാക്കിയ ശേഷം വല്ലാതെ തുടിച്ചു തെറിക്കുന്ന എന്റെ ഹൃദയ ഭാഗത്ത് ഞാൻ കൈ കൊണ്ട്‌ അമർത്തി പിടിച്ചു.

ശനിയാഴ്ച ഞാനും കുട്ടികളും വീട്ടില്‍ ഉണ്ടാവില്ലെന്ന് ഞാൻ എന്തിന്‌ കള്ളം പറഞ്ഞെന്ന് എനിക്കുതന്നെ മനസ്സിലായില്ല. എന്റെ കൂട്ടുകാരികൾക്ക് കുറെ സാധനങ്ങള്‍ വേണമെന്ന് നുണ പറയാനുണ്ടായ കാരണവും എനിക്കറിയില്ല. ഒന്നും മനസ്സിലാവാതെ എന്റെ താടിക്ക് കൈയും കൊടുത്ത് ഞാൻ അന്തംവിട്ടിരുന്നു.

എനിക്ക് വട്ട് തന്നെ. ഒടുവില്‍, അന്തംവിട്ടിരുന്നത് മതിയാക്കി ഞാൻ എന്റെ ചില കൂട്ടുകാരികളെ വിളിച്ച് സംസാരിച്ചു. അവരോടൊക്കെ സംസാരിച്ചിട്ട് വച്ച ശേഷം ആശ്വാസത്തോടെ ഞാൻ പുഞ്ചിരിച്ചു.

എന്തെങ്കിലും നല്ലതാണെന്ന് പറഞ്ഞ് ഞാൻ വാങ്ങിച്ചാൽ ഉടനെ എന്റെ കൂട്ടുകാരികളും എന്നെ വിശ്വസിച്ച് അതൊക്കെ വാങ്ങിക്കാറുണ്ട്. ആ വിശ്വാസത്തിലാണ് ഇപ്പൊ അവരെയൊക്കെ വിളിച്ച് ഞാൻ സംസാരിച്ചത്. ഞാൻ വാങ്ങിച്ചതൊക്കെ വളരെ നല്ല സാധനങ്ങളാണെന്ന് പറയേണ്ട താമസം അവര്‍ക്കും വേണമെന്നായി.

അപ്പോ കുറച്ച് ബൾക്കായ ലിസ്റ്റ് തന്നെ ഡാനിക്ക് അയച്ചുകൊടുത്തേക്കാം, തീര്‍ച്ചയായും അവന് ഒരുപാട്‌ സന്തോഷമാകും.

ഞാൻ വലിയൊരു ലിസ്റ്റ് തന്നെ അവന്റെ വാട്സാപ്പിൽ അയച്ചുകൊടുത്തു.

കുറച്ച് കഴിഞ്ഞ് അന്തംവിട്ട് തലകറങ്ങി നില്‍ക്കുന്ന ഇമോജി അവന്റെ മറുപടിയായി വന്നപ്പോ ഞാൻ ഒറ്റക്കിരുന്ന് ചിരിച്ചു. എനിക്ക് നല്ല സന്തോഷവുമായി.

എന്തിനാണ് ഞാൻ അവനെ സഹായിക്കുന്നത്? എനിക്ക് അവനോട് അട്രാക്ഷൻ കൂടുകയാണോ ചെയ്യുന്നത്? എന്റെ മനസ്സിൽ തെറ്റായ

💬 Comments

View all comments