Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
കമ്പനികളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ പോലും എത്തിക്കാൻ ഞാൻ ഏര്‍പ്പാടാക്കാം. ചേച്ചി തരുന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ഇന്നുതന്നെ ആളെത്തും. ചേച്ചി എനിക്ക് ലൊക്കേഷൻ ഷെയർ ചെയ്യൂ, ഞാൻ ഓഫീസിൽ അയച്ച് കൊ—”
“അയ്യോ, അതൊന്നും വേണ്ട, ഡാനി. വേറെ വല്ലവരേയൂം നി ഇങ്ങോട്ട് വിടണ്ട.” ഞാൻ പെട്ടന്ന് ചാടിക്കേറി വെപ്രാളത്തിൽ പറഞ്ഞു.
“അതെന്താ ചേച്ചി, എന്തുപറ്റി?” അവന്‍ അന്തംവിട്ടത് പോലെ ചോദിച്ചു.
“അതുപിന്നെ, കൂടുതൽ നേരവും വീട്ടില്‍ ഞാൻ ഒറ്റക്കാണ് ഉണ്ടാവുക. നിന്നോട് ഞാൻ പറഞ്ഞതല്ലേ, അങ്ങനെ ആരെയും വിശ്വസിച്ച് വീട്ടില്‍ ഞാൻ കേറ്റാറില്ലെന്ന്…. പക്ഷേ നിന്നെ എനിക്ക് അറിയാം, നിന്നെ എനിക്ക് പേടിയില്ല, നല്ല വിശ്വാസവുമാണ്. അതുകൊണ്ട് വേറെ ആരെയും ഇങ്ങോട്ട് വിടേണ്ട, നി തന്നെ സാധനങ്ങളുമായി ഇങ്ങോട്ട് വന്നാൽ മതി.” ഞാൻ അവനോട് പറഞ്ഞു.
അത് കഴിഞ്ഞാണ് ഞാൻ അവനോട് പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചത്.
അയ്യേ… ഞാൻ എന്തിനാ അവനോട് അങ്ങനെയൊക്കെ പറഞ്ഞത്. ച്ചേ, വെറും മോശമായി പോയി. അവന്‍ എന്നെക്കുറിച്ച് തെറ്റായി ചിന്തിക്കുമോ!?
“എന്നാൽ ഞാൻ തന്നെ വരാം, ചേച്ചി.” അവന്റെ ശബ്ദത്തില്‍ നേരത്തെ ഉണ്ടായിരുന്ന നിരാശ മാറി ഭയങ്കര ഉത്സാഹം വന്നു കേറി. അവനെ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞതിന്റെ സന്തോഷവും ആ ശബ്ദത്തില്‍ ഉണ്ടായിരുന്നു. “പക്ഷേ ഇന്നോ നാളയോ എനിക്ക് വരാൻ കഴിയില്ല, ചേച്ചി. മറ്റന്നാൾ ഞാൻ വരാം.”
മറ്റന്നാളോ? അത് ശനിയാഴ്ചയല്ലേ. പിള്ളേർക്ക് അവധി ദിവസമാണല്ലോ?
“ശ്ശോ, ശനിയാഴ്ച ഞാനും കുട്ടികളും വീട്ടില്‍ ഉണ്ടാവില്ലല്ലോ, ഡാനി.”
“ഓഹ്, അങ്ങനെയാണോ?” അവന്‍ ചിന്തിക്കുന്ന പോലെ പറഞ്ഞു. “ഞായറാഴ്‌ച ഞങ്ങൾക്ക് അവധി
💬 Comments
View all comments