Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
എന്റെ കൂടെ അവനും ചിരിച്ചു.
“ഒന്നും ഞാൻ മറക്കില്ല. ചേച്ചി തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ എല്ലാം തിങ്കളാഴ്ച ഞാൻ എത്തിച്ചിരിക്കും.” അവന്‍ ചമ്മൽ മാറാതെ ചെറു ചിരിയോടെ പറഞ്ഞു.
ശേഷം ഞങ്ങൾ എന്തൊക്കെയോ സാധാരണ കാര്യങ്ങല്‍ കുറച്ച് നേരത്തേക്ക് സംസാരിച്ചിട്ട് വച്ചു. വച്ച ശേഷവും അവനെ കുറിച്ചായിരുന്നു എന്റെ ചിന്തകൾ.
എന്തിനാണ് അവനെ കുറിച്ച് എപ്പോഴും ഞാൻ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
അന്നേരമാണ് ജോസേട്ടൻ എനിക്ക് വീഡിയോ കോൾ ചെയ്തത്. ഹോ.. ഇപ്പോഴാണോ ജോസേട്ടന് എന്നെ കുറിച്ച് ഓര്‍മ്മ വന്നത്? പോയിട്ട് ഇപ്പൊ മൂന്ന് ദിവസമായി. എനിക്കൊരു കോളോ മെസേജോ ചെയ്യാനുള്ള സമയം പോലും പുള്ളിക്ക് ഇല്ലായിരുന്നു.
ഞാൻ വീഡിയോ കോൾ എടുത്തു.
“ആങ്ഹ് ഡെയ്സി, നാളെ ഞാൻ തിരികെ വരുന്നുണ്ട്, കേട്ടോ.” ജോസേട്ടൻ പറഞ്ഞു.
ഞാൻ മൂളി.
ജോസേട്ടൻ വേറെയും എന്തൊക്കെയോ പറഞ്ഞതിനൊക്കെ ഞാൻ വെറുതെ മൂളി കൊടുക്കുക മാത്രം ചെയ്തു. എന്റെ പരിഭവം ഒന്നും ഞാൻ കാണിക്കുകയും പറയുകയും ചെയ്തില്ല. ജോസേട്ടനോട് സുഖ അന്വേഷണം മാത്രം ഞാൻ നടത്തി.
“എന്നോട് പിണക്കമാണോ, ഡെയ്സി?” ഒടുവില്‍ മുഖം ചുളിച്ചു കൊണ്ട് ജോസേട്ടൻ ചോദിച്ചു.
“ഇല്ലല്ലോ, ജോസേട്ടാ.”
“പിന്നേ എന്താ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്?”
“വൃത്തികേട് പറഞ്ഞ് എന്നെ അപമാനിച്ചിട്ട് പോയാൽ മുഖം ഇങ്ങനെ അല്ലാണ്ട് വേറെ എങ്ങനെ ഇരിക്കും?”
ഉടനെ ജോസേട്ടന്റെ മുഖം ഇരുണ്ട് വല്ലാണ്ടായിപ്പോയി. പുള്ളിയുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലായിട്ടും ജോസേട്ടന് ഒരു കുലുക്കവുമുണ്ടായില്ല.
“ശെരി നാളെ കാണാം, ഡെയ്സി.” തണുപ്പൻ മട്ടില്‍ പറഞ്ഞിട്ട് ജോസേട്ടൻ വേഗം വെച്ചു. ഒരു നെടുവീര്‍പ്പോടെ
💬 Comments
View all comments