0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.6K

നിര്‍ത്തി വളരെ സ്പഷ്ടമായി പറഞ്ഞു, “അതുകൊണ്ട്‌ - വളരെ - അത്യാവശ്യ - കാര്യത്തിനൊഴികെ -  നീയായിട്ട് - എനിക്ക് - കോൾ  ചെയ്തും- മെസേജ് ചെയ്തും - എന്നെ - ശല്യപ്പെടുത്തിപ്പോകരുത്. എനിക്ക് സമയം കിട്ടും പോലെ ഞാനായിട്ട് നിന്നെ വിളിച്ചോളാം. മനസ്സിലായോ?”

“മ്മ്, മനസ്സിലായി.” ദേഷ്യമടക്കി പറഞ്ഞിട്ട് ഞാൻ ബെഡ്ഡിൽ കേറി പുറം തിരിഞ്ഞ് കിടന്നു.

“എടി, നീയെന്താ എന്നെ നിസ്സാരമായി ഒഴിവാക്കിയത് പോലെ കിടന്നുകളഞ്ഞത്?” അപമാനമേറ്റത് പോലെ ജോസേട്ടൻ ചോദിച്ചു.

അപ്പോ ഞാൻ മലര്‍ന്ന് കിടന്നിട്ട് ജോസേട്ടനെ നോക്കി ചോദിച്ചു, “എന്തേ, ജോസേട്ടന്റെ നിയമങ്ങളൊക്കെ എന്നോട് പറഞ്ഞു കഴിഞ്ഞില്ലേ? അതോ ഇനിയും കുറേകൂടി ഏതെങ്കിലും നിയമങ്ങൾ പറയാൻ ബാക്കി ഉണ്ടായിരുന്നോ?”

ഒരു കൂസലുമില്ലാതെ സിമ്പിളായി ഞാൻ ചോദിച്ചത്‌ കേട്ടിട്ട് ജോസേട്ടൻ വായ പൊളിച്ചിരുന്നു.

“നീയെന്താ ഡെയ്സി എന്നോട് ഇങ്ങനെ ഒരുമാതിരി സംസാരിക്കുന്നത്?” കുറെ കഴിഞ്ഞ് പുള്ളി ചോദിച്ചു.

“എന്റെ ജോസേട്ടാ, ഞാൻ ജോസേട്ടന്റെ ഭാര്യയാണെന്ന് വച്ച് എന്നെ എങ്ങനെ വേണമെങ്കിലും അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യാമെന്ന് കരുതരുത്.” അല്പം ദേഷ്യത്തില്‍ തന്നേ ഞാൻ പറഞ്ഞു. “വിവേകവും, വികാരങ്ങളും നിങ്ങള്‍ക്ക് മാത്രം ഉണ്ടെന്നാണോ വിചാരിച്ചിരിക്കുന്നത്? എന്ത് വൃത്തികേട് പറഞ്ഞ്‌ വേണമെങ്കിലും നിങ്ങളെന്നെ അപമാനിക്കും, ഞാൻ നിങ്ങള്‍ക്ക് കോൾ ചെയ്താൽ അതൊരു ശല്യമാകും, അസുഖം മാറാൻ ട്രീറ്റ്മെന്റ് എടുക്കാന്‍ പറഞ്ഞാൽ ഞാൻ കുറ്റക്കാരി, സ്വന്തം തെറ്റുകളെ മനസ്സിലാക്കാതെ അതൊക്കെ എന്റെ തെറ്റാണെന്ന്‌ പറഞ്ഞ്‌ എന്റെ തലയില്‍ വച്ചുതന്ന് പഴി ചാരിയാലും ഞാൻ മിണ്ടരുത്, അല്ലേ?  തിരിച്ചറിവ്‌ ഇല്ലാത്ത ജന്തുക്കളെ പോലെ ഞാൻ അതൊക്കെ സഹിക്കണം, അല്ലേ? പക്ഷേ

💬 Comments

View all comments