0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.6K

ഞാൻ ഒന്നും മിണ്ടാതെ വെറുതെ അങ്ങോട്ട് തിരിഞ്ഞു കിടന്നാൽ നിങ്ങളെ ഞാൻ അപമാനിച്ചത് പോലെയാകും, അല്ലേ?” ഒടുവില്‍ സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിത്തെറിച്ചു.

ജോസേട്ടൻ കുറച് നേരത്തേക്ക് വായും പൊളിച്ച് മിഴിച്ചിരുന്നു.

“എന്റെ ഡെയ്സി, നി എന്തൊക്കെയാ പറയുന്നത്, എനിക്കൊന്നും മനസ്സിലാവുന്നില്ല!!” കുറച്ചുകഴിഞ്ഞ് ഒന്നും മനസ്സിലാവാത്ത പോലെ ജോസേട്ടൻ പറഞ്ഞു.

“ഒന്നും മനസ്സിലായിലെങ്കിൽ വേണ്ട. എനിക്ക് ഉറക്കം വരുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു.

ഒരുപാട്‌ നേരത്തേക്ക് ജോസേട്ടന്റെ അനക്കമൊന്നും ഉണ്ടായില്ല. ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ ജോസേട്ടൻ പോയി ലൈറ്റ് ഓഫാക്കിയ ശേഷം വന്ന് കിടന്നു. ഞങ്ങൾ രണ്ടുപേരും രണ്ട് ദിശയില്‍ തിരിഞ്ഞ് ഒന്നും മിണ്ടാതെയാണ് കിടന്നത്. നിറഞ്ഞു പോയ കണ്ണുകൾ തുടച്ചിട്ട് ഞാൻ കണ്ണടച്ച് ഉറങ്ങാൻ തയാറായി.

അത്രയൊക്കെ പറഞ്ഞപ്പോ എന്റെ മനസ്സിന്‌ ചെറിയൊരു ആശ്വാസം കിട്ടിയിരുന്നു. കൂടുതല്‍ ഒന്നും ചിന്തിക്കാതെ കിടന്നത് കൊണ്ട്‌ വേഗം ഞാൻ ഉറങ്ങുകയും ചെയ്തു.

അടുത്ത ദിവസം, അതിരാവിലെ എഴുനേറ്റ് ഞാൻ ഫ്രെഷായി ജിമ്മും യോഗയും ചെയ്യുന്ന റൂമിൽ പോയി അതൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോ കുട്ടികൾ വന്ന് എത്തി നോക്കീട്ട് പോയി. അതൊക്കെ കഴിഞ്ഞ് ഞാൻ കുളിച്ചൊരുങ്ങി. ജോസേട്ടന് പള്ളിയില്‍ പോകുന്ന ശീലം ഇല്ലാത്തത് കൊണ്ട്‌ ഞാൻ അദ്ദേഹത്തെ ഉണര്‍ത്തിയില്ല. എന്റെ കാര്‍ കീ എടുത്തുകൊണ്ട് റൂമിൽ നിന്നിറങ്ങി.

കുട്ടികൾ പള്ളിയില്‍ പോകാൻ റെഡിയായിട്ട്, ഞാൻ വരുന്നത് വരെ ഹാളില്‍ ടിവി നോക്കി ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും മോള് ചെന്ന് ടിവി ഓഫ് ചെയ്തു.

“പോകാം മമ്മി.” ജീന മോള് എന്നോട് പറഞ്ഞിട്ട് അപ്പോഴും സോഫയിൽ ഇരിക്കുകയായിരുന്ന അവളുടെ

💬 Comments

View all comments