0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11477

എന്നെ തെറ്റായി വിചാരിക്കും. അപ്പോ പിന്നെ ചേച്ചിയോട് അതെങ്ങനെ ഞാൻ ഓപ്പണായി പറയും?”

“ഡാനി, ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. നിന്നെ തെറ്റുകാരനായിട്ടും വിചാരിക്കില്ല. അതുകൊണ്ട്‌ എന്തും നി എന്നോട് ധൈര്യമായി പറഞ്ഞോ.”

“ചേച്ചി എന്നെ തെറ്റായി വിചാരിക്കില്ലെങ്കിൽ, ഓക്കെ, ഞാൻ പറയാം. പക്ഷേ എന്നെ കളിയാക്കാനും പാടില്ല.”

“ഇല്ല, കളിയാക്കില്ല. ഇനി പറ.”

“അത് പിന്നെ…., തൃശൂർ കമ്പനി ഗോഡൗൺ ഓഫീസിൽ 3 ലേഡി സ്റ്റാഫ്സാണ് എല്ലാം നോക്കി നടത്തുന്നത്‌. അതിൽ ഒരു പെണ്‍കുട്ടി എന്നോട് അടുക്കാന്‍ ശ്രമിച്ചു. എന്നോട് നേരിട്ടും പോണിലൂടേയും ഇഷ്ടമാണെന്ന് പറഞ്ഞു. അവൾ നല്ല സുന്ദരിയായിരുന്നു…, കൂടാതെ, ആദ്യത്തെ ആ പെണ്ണിനെ എന്റെ മനസ്സിൽ നിന്നും തുടച്ചു മാറ്റി അല്‍പ്പം സമാധാനത്തോടെ ഞാൻ ജീവിക്കുകയായിരുന്നു. അതുകൊണ്ട്‌ ഞാനും പെട്ടന്ന് തന്നെ അവള്‍ക്കുവേണ്ടി വീണുപോയി.”

അത്രയും പറഞ്ഞ ശേഷം അവന്‍ മടിച്ചിരുന്നു.

“എടാ ഡാനി—” ഞാൻ അവനെ പെട്ടന്ന് ക്യാഷ്വലായി ‘എടാ’ എന്ന് വിളിച്ചു പോയി. എന്നിട്ട് പെട്ടന്ന് നിർത്തി. “സോറി ഡാനി, ഞാൻ നിന്നെ എടാന്ന്—”

“അത് സാരമില്ല ചേച്ചി.” ഒരു സന്തോഷ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു. “ചേച്ചി വേറെ ആരോ എന്നത് പോലെയാണ് നേരത്തെ എനിക്ക് തോന്നിയിരുന്നത്. പക്ഷേ ചേച്ചി ഇപ്പൊ അങ്ങനെ വിളിച്ചപ്പോ അടുപ്പമുള്ള ആളുകളോട് തോന്നുന്നത് പോലെയാണ്‌ എനിക്ക് ഫീൽ ചെയ്തത്. ചേച്ചി അങ്ങനെ ക്യാഷ്വലായി എന്നെ വിളിച്ചാല്‍ മതി, എനിക്ക് പ്രശ്‌നമില്ല.”

“ആണോ? എന്നാൽ അങ്ങനെയൊക്കെ ഞാൻ വിളിച്ചോളാം. പക്ഷേ എപ്പോഴും നി ഇങ്ങനെ മടിച്ചിരുന്ന് കുടിവെള്ളം വിഴുങ്ങി കളിക്കാതെ കാര്യം തുറന്നു പറ.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ഉടനെ അവന്‍ സന്തോഷത്തോടെ ഒന്ന് നിവര്‍ന്നിരുന്നു.

“ഇത് കുറച്ച് മോശമായ കാര്യമാണ്, ചേച്ചി…. ചേച്ചിയോട് ഓപ്പണായി പറഞ്ഞാൽ—”

“എടാ, എനിക്ക് പ്രശ്നം ഇല്ലെന്ന് പറഞ്ഞതല്ലേ, നി എന്തു കാര്യവും ഓപ്പണായി പറഞ്ഞാലല്ലേ എനിക്ക് മനസ്സിലാക്കാൻ കഴിയൂ. അതുകൊണ്ട്‌ എന്തുവേണമെങ്കിലും ധൈര്യമായി നിനക്കെന്നോട് പറയാം.”

“ഓക്കെ.” അവന്‍ തലയാട്ടി. “അവളുടെ സൗന്ദര്യത്തിൽ മയങ്ങി അവളെ എനിക്കും ഇഷ്ട്ടമാണെന്ന് ഞാൻ പറഞ്ഞു. എന്നും രാത്രി മണിക്കൂറുകളോളം ഞങ്ങൾ റൊമാന്റിക്കായി സംസാരിച്ചിരുന്നു. കുറച്ച്

💬 Comments

View all comments