0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11484

അടുപ്പം തോന്നുകയാണ് ചെയ്തത്. ഇപ്പൊ അവന്റെ ആ കഥ കൂടി കേട്ടപ്പോ കഷ്ടം തോന്നിയെങ്കിലും അതിനേക്കാള്‍ കൂടുതൽ കോമഡിയായിട്ടാണ് തോന്നിയത്‌. കൂടാതെ അവനോടുള്ള അടുപ്പം വല്ലാതെയങ്ങ് കൂടി.

“ചേച്ചി എന്നെ കളിയാക്കില്ലെന്ന് പറഞ്ഞതല്ലേ?” ഡാനിയല്‍ പിന്നെയും ചുണ്ടുകള്‍ കോട്ടി പിണങ്ങിയത് പോലെ പറഞ്ഞു. എനിക്ക് പിന്നെയും ചിരി വന്നെങ്കിലും എങ്ങനെയോ ഞാൻ അടക്കിവച്ചു.

“അതിന്‌ ഞാൻ ഒന്നുംതന്നെ കളിയാക്കി പറഞ്ഞില്ലല്ലോ, ഡാനി.” നിഷ്ക്കളങ്കയായി ഞാൻ പറഞ്ഞു.

“ചേച്ചി കളിയാക്കി ചിരിച്ചില്ലേ?”

“ഓ, സോറി, ഇനി ഞാൻ ചിരിക്കില്ല.” ഞാൻ പറഞ്ഞു. പക്ഷേ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ഞാൻ പിന്നെയും പൊട്ടിച്ചിരിച്ചു പോയി. കുനിഞ്ഞു കിടന്ന് ഞാൻ ചിരിച്ചു.

“ചേച്ചി….,,” അവന്‍ ഉറക്കെ വിളിച്ച് പരാതിപ്പെട്ടു. പക്ഷേ പെട്ടന്ന് അവനും ചിരിക്കാന്‍ തുടങ്ങി.

ഒടുവില്‍ ചിരി നിന്നതും ഞാൻ നിവര്‍ന്ന് അവനെ നോക്കി.

“താങ്ക്സ് ചേച്ചി. എന്തായാലും ചേച്ചിയോട് എന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ മനസ്സിന്‌ ഒരു സമാധാനം കിട്ടി. മനസ്സിന്‌ വല്ലാത്ത ഭാരം തോന്നിയിരുന്നു, പക്ഷേ ചേച്ചിയെ കണ്ട് സംസാരിക്കാന്‍ തുടങ്ങിയത്‌ തൊട്ട് എന്റെ ആ ഭാരമൊക്കെ അലിഞ്ഞു പോയത് പോലെ.”

“നല്ല കാര്യം.” മനസ്സിൽ നല്ല സന്തോഷത്തോടെ ഞാൻ പറഞ്ഞു. “ഇനിയും എന്തുവേണമെങ്കിലും നിനക്ക് എന്നോട് തുറന്ന് സംസാരിക്കാം, കേട്ടോ. എന്നോട് ഒന്നും ഒളിപ്പിക്കേണ്ട കാര്യമില്ല. വെറുതെ മനസ്സിൽ ഒളിപ്പിച്ച് സമാധാനം കളയാതെ കാര്യങ്ങൾ ആരോടെങ്കിലും തുറന്ന് സംസാരിച്ചാൽ മാത്രമേ മനസ്സിന്റെ വിഷമം മാറുകയുള്ളു.”

“ഓക്കെ, താങ്ക്സ്, ചേച്ചി.” അവന്‍ പുഞ്ചിരിച്ചു. “പിന്നേ ചേച്ചി, ഞാനൊരു കാര്യം ചോദിക്കട്ടെ?”

“മ്മ്, ചോദിക്ക്.”

“അന്ന്, ആദ്യമായി ഞാൻ ഇവിടെ വന്ന ദിവസം ചേച്ചി പറഞ്ഞില്ലേ — വേറെ എന്തോ കാര്യം ചിന്തിച്ച് ദേഷ്യത്തില്‍ ആയിരുന്നത് കൊണ്ടാണ് ആ ദേഷ്യം എന്നോട് കാണിച്ച് പോയതെന്ന്! പിന്നെ ഇന്നും പറഞ്ഞു — എന്തോ പ്രശ്നങ്ങൾ വിചാരിച്ചാണ് ഏത് ഡ്രെസ്സാണ് എടുത്തിട്ടതെന്നറിഞ്ഞില്ലെന്ന് … എന്ത് കാര്യമാ അത്? എന്താണ് ചേച്ചിയുടെ പ്രശ്നം?”

“അതൊന്നും നി അറിയേണ്ട.” ഞാൻ പെട്ടന്ന് അവനോട് ചൂടായി. എന്നിട്ട് എന്റെ ദേഷ്യം നിയന്ത്രിച്ച് ഞാൻ മിണ്ടാതെ ഇരുന്നു.

“മറ്റുള്ളവരെ ഉപദേശിക്കാൻ

💬 Comments

View all comments