Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
“പക്ഷേ എന്ത്?” ചമ്മൽ ഉണ്ടായെങ്കിലും അവന്റെ അഭിപ്രായം അറിയാന്‍ എനിക്ക് കൗതുകമായി.
“അതുപിന്നെ…., പറഞ്ഞാൽ മോശമായി പോകും. ചേച്ചിക്ക് ദേഷ്യം വന്നാലോ?”
“ദേഷ്യമൊന്നും വരില്ല, നി പറ.” എന്റെ ആകാംഷ കൂടി.
“വേണ്ട ചേച്ചി..,” അവന്‍ മടിച്ചു.
“എന്തായാലും സാരമില്ല, ധൈര്യമായി നി പറഞ്ഞോ.”
“ഒന്നാമതെ ചേച്ചി ഭയങ്കര സുന്ദരിയാണ്. ചേച്ചിക്ക് നല്ല ബോഡി സ്ട്രച്ചറുമുണ്ട്. പിന്നെ ചേച്ചി അകത്ത് ഒന്നും ഇടാതെ ആ ചെറിയ, ഇറുകിയ, ടീ ഷര്‍ട്ട് മാത്രം ഇട്ടത് കാരണം അതിനെ നന്നായി എടുത്ത് കാണിച്ചു. അപ്പോ ചേച്ചി ഭയങ്കര സെക്സിയായിരുന്നു, ഏത് കൊടികെട്ടിയ സന്യാസിയാണെങ്കിലും ചേച്ചിയെ നോക്കി പോകുമായിരുന്നു.” എന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് അവന്‍ ജ്യൂസ് കുടിക്കാന്‍ തുടങ്ങി.
അതുകേട്ട് എനിക്ക് ദേഷ്യമൊന്നും വന്നില്ല. ഭയങ്കര നാണം മാത്രമാണ് വന്നത്. കൂടാതെ, ഞാൻ പെട്ടന്ന് ചിരിച്ചുപോയി. പോരാത്തതിന്, അവനില്‍ നിന്നും ഇതുപോലെ കൂടുതലായി കേള്‍ക്കാനുള്ള ആഗ്രഹവുമുണ്ടായി.
അയ്യേ, ച്ചേ…, എന്തിനാണ് എന്റെ മനസ്സ് ഇവനോട് മാത്രം ഇങ്ങനെ അട്രാക്റ്റായി പോകുന്നത്? എന്റെ മനസ്സിനെ ശ്വസിച്ച് ഞാൻ നിയന്ത്രിച്ചു.
“അയ്യോ, ഡാനി.. നി പറഞ്ഞത് സത്യമല്ല… സത്യത്തിൽ അകത്ത് ഞാൻ… ഞാൻ… അത്… ബ്രാ ഇട്ടിരുന്നു.” എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. “പക്ഷേ വളരെ നെസ് ബ്രാ ആയതു കൊണ്ടാവും നിനക്ക് അങ്ങനെ തോന്നിയത്.”
“ഓ… ഓക്കെ.. സോറി ചേച്ചി.” അവന്‍ പെട്ടന്ന് അസ്വസ്ഥനായി.
“ശെരി, ഇവിടെ ട്രിവാന്‍ഡ്രത്തേക്ക് ട്രാൻസ്ഫർ കിട്ടിയ ശേഷം സേൽസൊക്കെ എങ്ങനെ പോകുന്നു?” കാര്യം മാറ്റാനായി ഞാൻ ധൃതിയില്‍ ചോദിച്ചു.
“നന്നായി പോകുന്നു, ചേച്ചി.” പറഞ്ഞിട്ട് ഒഴിഞ്ഞ ഗ്ലാസ്സ്
💬 Comments
View all comments