Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ചോദിച്ചു.
“വെറുമൊരു അനാഥനായ എന്നെ കെട്ടാന്‍ അവളുടെ വീട്ടില്‍ ആരും സമ്മതിക്കില്ല എന്നൊക്കെയാണ് അവൾ പറഞ്ഞ്. അപ്പോ, റജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ വീട്ടുകാരുടെ അനുവാദവും അനുഗ്രഹവും ഇല്ലാതെ എന്നെ കല്യാണം കഴിക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അപ്പോ, ഞാൻ എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞു നോക്കീട്ടും അവളുടെ ആ പിടിവാശി മാറിയില്ല. ഞാൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു നോക്കി. ഒടുവില്‍ അവൾ എന്താണ് പറഞ്ഞതെന്നറിയോ, ചേച്ചി?” അവന്‍ നല്ല വിഷമത്തോടെ ചോദിച്ചു.
“എന്താ പറഞ്ഞത്?” അവന്റെ വിഷമം എന്നെയും ബാധിച്ചു.
“ഒരു അനാഥനായ എന്നെ കെട്ടാന്‍ അവള്‍ക്കും താല്‍പ്പര്യമില്ല എന്നാണ് എന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞത്. എന്നെ കണ്ടപ്പോ ഇഷ്ട്ടമായി, പക്ഷേ വിവാഹം കഴിക്കാനല്ല സ്നേഹിച്ചത്, പ്രണയം എന്താണെന്ന് അറിയാനുള്ള ആ ഫീൽ കിട്ടാനും…. പ്രണയത്തോടുള്ള ആ സെക്സ് എങ്ങനെ ഉണ്ടാകുമെന്ന് അനുഭവിച്ചറിയാനും മാത്രമാണ് എന്നെ സ്നേഹിച്ചത് പോലും. അതുകൊണ്ട് ഇത് വെറും ടൈംപാസായി മാത്രം കണ്ട് അവളുടെ ജീവിതത്തിൽ ഞാനൊരു തടസ്സമായി നില്‍ക്കരുതെന്നും അവൾ അപേക്ഷിച്ചപ്പോ എന്തുചെയ്യണമെന്നറിയാതെ ഞാൻ പകച്ചിരുന്നുപോയി. എന്റെ തലച്ചോറ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ എന്റെ റൂമിൽ നിന്നും പോയ്ക്കഴിഞ്ഞിരുന്നു.”
“ശേഷം നി എന്താണ് ചെയ്തത്?” ഞാൻ അന്ധാളിപ്പോടെ ചോദിച്ചു.
“ഞാൻ എന്ത് ചെയ്യാനാ, ചേച്ചി? അവളുടെ വീട്ടുകാർക്ക് മാത്രമാണ് സമ്മതമില്ലാത്തതെങ്കിൽ സാരമില്ലായിരുന്നു, പക്ഷേ അവള്‍ക്ക് പോലും സമ്മതമില്ലാത്ത സ്ഥിതിക്ക് അവളുടെ പുറകെ നടന്ന് ശല്യം ചെയ്തിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട്, സിനിമയിലും കഥകളിലും കാണുന്നത് പോലെ, കള്ള് കുടിച്ചും… താടി വളര്‍ത്തി തേരാപാരാ നടന്ന് നശിക്കാനൊന്നും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. സങ്കടം ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മറക്കാൻ ശ്രമിച്ചു കൊണ്ട് എന്റെ എളിയ ജീവിതം ഞാൻ ജീവിച്ച് തീര്‍ക്കുന്നു. പിന്നെ, അവൾ ഒരു ഡോക്ടറെ കല്യാണം കഴിച്ച് അയാളുടെ കൂടെ വിദേശത്തെങ്ങോ പോയി.” അവന്‍ പറഞ്ഞു നിര്‍ത്തി.
അവന്റെ കഥ കേട്ട് എനിക്ക് നല്ല സങ്കടം വന്നു. ആദ്യം, അവന്റെ കാമുകി അനിത അവനെ പറ്റിച്ചു. രണ്ടാമതായി, മറ്റൊരുത്തന്റെ ഭാര്യയായ ആ തൃശൂര്‍കാരി പെണ്ണും അവനെ പറ്റിച്ചു. പാവം ഡാനിയല്‍. പക്ഷേ
💬 Comments
View all comments