Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
അത്രമാത്രം ഗ്ലാമര്‍ അവന്നുണ്ട്. അന്ന് അവനോട് സംസാരിച്ച് തുടങ്ങിയപ്പോൾ മറ്റുള്ളവരോടൊന്നും തോന്നാത്ത എന്തോ ഒരു പ്രത്യേക അടുപ്പം എനിക്ക് പോലും അവനോട് തോന്നിയതാണ്. ചിലപ്പോ അവനോട് ഞാൻ ആദ്യം ദേഷ്യപ്പെട്ടതിന്റെ കുറ്റബോധം ആയിരിക്കാം. പിന്നെ അവന്‍ അനാഥൻ ആണെന്ന സത്യവും, അവന്റെ ഭവ്യമായ പെരുമറ്റം, നല്ല സ്വഭാവം, അങ്ങനെ എല്ലാം കൊണ്ടും എനിക്ക് അവനോട് വല്ലാത്ത അടുപ്പം തോന്നുകയാണ് ചെയ്തത്. ഇപ്പൊ അവന്റെ ആ കഥ കൂടി കേട്ടപ്പോ കഷ്ടം തോന്നിയെങ്കിലും അതിനേക്കാള്‍ കൂടുതൽ കോമഡിയായിട്ടാണ് തോന്നിയത്. കൂടാതെ അവനോടുള്ള അടുപ്പം വല്ലാതെയങ്ങ് കൂടി.
“ചേച്ചി എന്നെ കളിയാക്കില്ലെന്ന് പറഞ്ഞതല്ലേ?” ഡാനിയല്‍ പിന്നെയും ചുണ്ടുകള്‍ കോട്ടി പിണങ്ങിയത് പോലെ പറഞ്ഞു. എനിക്ക് പിന്നെയും ചിരി വന്നെങ്കിലും എങ്ങനെയോ ഞാൻ അടക്കിവച്ചു.
“അതിന് ഞാൻ ഒന്നുംതന്നെ കളിയാക്കി പറഞ്ഞില്ലല്ലോ, ഡാനി.” നിഷ്ക്കളങ്കയായി ഞാൻ പറഞ്ഞു.
“ചേച്ചി കളിയാക്കി ചിരിച്ചില്ലേ?”
“ഓ, സോറി, ഇനി ഞാൻ ചിരിക്കില്ല.” ഞാൻ പറഞ്ഞു. പക്ഷേ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ഞാൻ പിന്നെയും പൊട്ടിച്ചിരിച്ചു പോയി. കുനിഞ്ഞു കിടന്ന് ഞാൻ ചിരിച്ചു.
“ചേച്ചി….,,” അവന്‍ ഉറക്കെ വിളിച്ച് പരാതിപ്പെട്ടു. പക്ഷേ പെട്ടന്ന് അവനും ചിരിക്കാന്‍ തുടങ്ങി.
ഒടുവില്‍ ചിരി നിന്നതും ഞാൻ നിവര്‍ന്ന് അവനെ നോക്കി.
“താങ്ക്സ് ചേച്ചി. എന്തായാലും ചേച്ചിയോട് എന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ മനസ്സിന് ഒരു സമാധാനം കിട്ടി. മനസ്സിന് വല്ലാത്ത ഭാരം തോന്നിയിരുന്നു, പക്ഷേ ചേച്ചിയെ കണ്ട് സംസാരിക്കാന്‍ തുടങ്ങിയത് തൊട്ട് എന്റെ ആ ഭാരമൊക്കെ അലിഞ്ഞു പോയത് പോലെ.”
“നല്ല കാര്യം.” മനസ്സിൽ നല്ല സന്തോഷത്തോടെ ഞാൻ പറഞ്ഞു.
💬 Comments
View all comments