Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
എന്റെ ഭർത്താവിനോടുള്ള ദേഷ്യം കൂടിക്കൂടി വന്നു. പക്ഷേ ദേഷ്യപ്പെട്ടിട്ട് എന്ത് പ്രയോജനമാണ് കിട്ടാന്‍ പോകുന്നത്? ഉള്ള സമാധാനവും നഷ്ട്ടമാകുമെന്നല്ലാതേ!
ഞാൻ എന്റെ ശ്വാസം നല്ലോണം ഉള്ളിലേക്ക് വലിച്ചെടുത്തുകൊണ്ട് പതിയെ റിലീസ് ചെയ്തു. കുറെ പ്രാവശ്യം അങ്ങനെ ചെയ്തപ്പോ മനസ്സ് ചെറുതായി തണുത്തു. ഒടുവില്‍ ചിന്തകളൊക്കെ മാറ്റിവച്ചുകൊണ്ട് ഞാൻ കണ്ണുമടച്ച് കിടന്നു. എപ്പോഴോ എങ്ങനെയോ ഞാൻ ഉറങ്ങുകയും ചെയ്തു.
അടുത്ത ദിവസം രാത്രി ഞാൻ പിന്നെയും അവനെ വിളിച്ചു.
അതിനായി കാത്തിരുന്നത് പോലെയാണ് അവന്‍ എടുത്ത് വെപ്രാളത്തിൽ ഹലോ പറഞ്ഞത്.
“എടാ ഡാനി, ആദ്യത്തെ ദിവസം നി ഇങ്ങോട്ട് വന്ന് നിന്റെ ബാഗില്‍ നിന്നും സാധനങ്ങള്‍ എടുത്ത് പുറത്ത് വച്ചതിന്റെ കൂട്ടത്തില്‍ മേക്കപ്പ് സെറ്റും, കുറെ ബ്യൂട്ടി പ്രോഡക്റ്റ്സും ഉണ്ടായിരുന്നില്ലേ, അതിനെ നി എന്തിനാ തിരികെ ബാഗിനകത്താക്കിയത്? വേറെ ആരെങ്കിലും ഓര്‍ഡര്‍ ചെയ്തതുകൊണ്ടാണോ അതിനെ നി എനിക്ക് കാണിക്കാത്തത്?” എന്റെ സംശയം ഞാൻ ചോദിച്ചു.
“അത് പിന്നെ.. ചേച്ചി.. ചേച്ചി ഒരു നേച്ചറൽ ബ്യൂട്ടിയാണ്. മേക്കപ്പും മറ്റും ഇട്ടാല്‍ ആ ഭംഗി കുറയുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് അതൊക്കെ തിരികെ വച്ചത്.”
അതുകേട്ട് ഞാൻ ചിരിച്ചു. “സോപ്പിട്ട് പതപ്പിക്കാൻ നി മിടുക്കനാണല്ലോ, ഡാനി.” ഞാൻ കളിയാക്കി. പക്ഷേ അവന്‍ പറഞ്ഞത് സത്യമായിരുന്നു. മേക്കപ്പ് ചെയ്താൽ എന്റെ ഭംഗി കുറയുന്നത് പോലെയാണ് എനിക്കും മറ്റുള്ളവർക്കും തോന്നിയിട്ടുള്ളത്. അതുകൊണ്ട് അതൊന്നും ഞാൻ ഉപയോഗിക്കാറുമില്ല.
“സത്യമാണ് ഞാൻ പറഞ്ഞത്, ചേച്ചി.” അവന്‍ സീരിയസ്സായി പറഞ്ഞു.
“ശെരി ഓക്കെ. സമ്മതിച്ചു.”
“സമ്മതിച്ചേ പറ്റു, ചേച്ചി.”
“എടാ പിന്നെ, നാളെ എനിക്ക് ചില സാധനങ്ങള്‍ വേണം
💬 Comments
View all comments