0%

Chapter Title : മനപ്പൂർവ്വമല്ലാതെ 1

പക്ഷെ ഇത്ര സുന്ദരിയായ താര അത് പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം നന്നേ കൂടി

" എന്ന ഞാൻ ഭാരതനാട്ട്യത്തിന്റെ പ്രാക്ടിസിനു പോവാണ് , പോയി വരാം എന്ന പ്രാണനാഥ." അവൾ ചിരിച്ചും കൊണ്ടു അവളുടെ കൂട്ടുകാരികളുടെ കൂടെ തിരിഞ്ഞു നടന്നു, പ്രാണനാഥനോ.! കൊള്ളാലോ ആ വിളിയുടെ സുഖവും പേറി നടന്നകലുന്ന അവളുടെ ചന്തികളുടെ ചലനവും നോക്കി ഞാൻ നിന്നു, എന്താ അതിന്റൊരു മുഴുപ്പ്,, ആഹാ

ഞാൻ അപ്പോഴാണ് എന്നെത്തന്നെ ദേഷ്യത്തോടെ നോക്കി നില്കുന്ന അനുവിനെ ശ്രെദ്ധിച്ചതു, ഞാൻ എന്താടി എന്ന് കണ്ണുരുട്ടി അവളോട് കണ്ണുകൊണ്ടു ചോദിച്ചു, പോടാ എന്ന് അതേ രീതിയിൽ അവളും മറുപടി തന്നു, സത്യത്തിൽ അവൾക്കു ഇത് എന്തിന്റെ കേടാണെന്നു എനിക്ക് യാതൊരു പിടിയും കിട്ടിയില്ല

കിട്ടിയ സന്ദർഭത്തിൽ ഞാൻ ഡയലോഗു പഠിക്കാൻ ശ്രെമം തുടങ്ങി, ക്ലാസ്സിൽ ടീച്ചറില്ലാത്തതു കൊണ്ട് പെണ്പിള്ളേരുടെ കലപില കാരണം എനിക്ക് ഒരക്ഷരം പഠിക്കാൻ പറ്റുന്നില്ല, സഹിക്കെട്ട ഞാൻ എണീറ്റു

"ഡാ ഷമീറെ, ഞാനാ ലൈബ്രറിയില്ലെങ്ങാനും പോയി ഇരിക്കാൻ പോവാണ് നീ വരുന്നുണ്ടോ ." ഞാനെന്തോ അരുതാത്ത പറഞ്ഞെന്നപോലെ അവനെന്നെ ഒന്ന് നോക്കി

" ഒന്ന് പോയെടാ, ഇവിടെ രണ്ടു ബുക്ക് കാണുമ്പോൾ തന്നെ എനിക്ക് ബോധക്കേട് വരും, ഇനിയവിടെ വന്നു അത്രേം ബുക്ക് ഒരുമിച്ചെങ്ങാനും ഞാൻ കണ്ട, എന്റ ള്ളോ വെല്ല ഹാർട്ട് അറ്റാക്ക്കും വന്നു ഞാൻ മയ്യത്താവും , അതോണ്ട് മോൻ ഒറ്റയ്ക്കങ്ങു പോയേച്ച മതി.." അവൻ പിന്നെയും ഉറങ്ങാനായി ബെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു

ഞാൻ പിന്നെ ഒന്നും പറയാതെ അ പേപ്പറും എടുത്തുകൊണ്ടു ലൈബ്രറിയിലേക്ക് വെച്ച്

💬 Comments

View all comments