0%

Chapter Title : മനപ്പൂർവ്വമല്ലാതെ 1

പിടിച്ചു, ഞങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ സംഭവം ലൈബ്രറിയാണ് ലക്ഷക്കണക്കിന് ബുക്കുകളായി ആറോ ഏഴോ മുറികളുടെ വലുപ്പമുള്ള ഒരു വിശാലമായ റൂം, ഓരോ വിഭാഗത്തിനും വെവ്വേറെ വിഭാഗങ്ങളായി തിരിച്ചട്ടുണ്ട്, ലൈബ്രറിയുടെ കേറി വരുന്ന റൂമിൽ രണ്ടോ മൂന്നോ പേർ എന്തോ വായിച്ചുംകൊണ്ടു ഇരിക്കുന്നുണ്ട്, ഞാൻ കേറിവന്നട്ടു പോലും ആരും ഒന്ന് തലപൊക്കി പോലും നോക്കിയില്ല, ഇവിടെ ഒരു ബോംബ് ഇട്ടാലും ഇവറ്റകളൊക്കെ ഇതെന്താ പുക എന്നെ ചോദിക്കു എന്ന് എനിക്ക് തോന്നി, അവിടിരുന്ന ലൈബ്രേറിയനോട് ഞാൻ മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു

" മാഡം ഇവിടെ അഭിജ്ഞാനശാകുന്തളം എവിടാ.?" നല്ല പ്രായമുള്ള ആ സ്ത്രീ വായിചിരുന്ന ബുക്കിൽ നിന്ന് മെല്ലെ എന്റെ മുഖത്തേക്ക് നോക്കി , എന്റെ ചോദ്യം ഇഷ്ടപെടാത്തപോലെ എന്നെയൊന്നു നോക്കിയിട്ടു അവര് പറഞ്ഞു " സംസ്കൃത നാടകകൃതികളുടെ കൂടെ കാണും , ഇവിടുന്നു നേരെ കേറി ഇടത്തോട്ടു തിരിഞ്ഞു പിന്നെ വലത്തോട്ട് തിരഞ്ഞാൽ ഏറ്റവും അറ്റത്തു കാണുന്ന സെക്ഷൻ അതാണ് !"

അവർ ഇത്രയും പറഞ്ഞു പിന്നെയും ബുക്കിലേക്ക് വീണു

ഞാൻ മെല്ലെ ചുറ്റുപാടും ഒന്നുകൂടി നോക്കിയിട്ടു അവര് പറഞ്ഞപോലെ നടന്നു കുറെ അലമാരകൾ ഇരുവശത്തും നിരത്തി വെച്ചട്ടുണ്ടു , ഓരോ സെക്ഷനെയും ഓരോ മുറികളായി തിരിച്ചിരുന്നു, ഞാൻ തപ്പി പിടിച്ചു സംസ്കൃതം സെക്ഷനിലെത്തി ഒരു വലിയ മുറിയുടെ ഇരുവശമായി നിരയിൽ കുറെ അലമാരകൾ , അവിടമാകെ പഴയ ബുക്കുകളുടെ മണം തങ്ങിനിന്നിരുന്നു , ഇവിടെ നിന്ന് മുൻവശത്തേയ്ക്കു ഉറക്കെയൊന്ന് വിളിച്ചാൽ പോലും ആരും കേൾക്കില്ലലോ എന്റെ ദൈവമേ എന്ന് എനിക്ക് തോന്നി, ഈയൊരു

💬 Comments

View all comments