0%

Chapter Title : മനപ്പൂർവ്വമല്ലാതെ 1

എന്തെ സുഖമില്ലേ .?" ഞാൻ മെല്ലെ എന്റെ ഇടത്തെ കൈ അവളുടെ നെറ്റിയിൽ മുട്ടിച്ചു നോക്കി

അവൾ അപ്പോഴും ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു തന്നെ നോക്കിയിരിക്കാണ്

പെട്ടെന്നവൾ എന്റെ കൈ തട്ടിമാറ്റി ചാടിയെണീറ്റു, അവൾ എന്നെ പിന്നെയും രൂക്ഷമായി ഒന്നുകൂടി നോക്കി ഞാനവളുടെ നോട്ടത്തിന്റെ അർഥം മനസ്സിലാവാതെ അവളെത്തന്നെ നോക്കി, പക്ഷെ ആ നോട്ടത്തിന്റെ തീക്ഷ്ണത അതെന്നെ വല്ലാതെ ഭയപ്പെടുത്തി

" ഞാനാ ടീച്ചറോട് കാലു പിടിച്ചു പറഞ്ഞതാണ്, എന്നെതന്നെ ശകുന്തള ആക്കണമെന്ന്, ഈ കഥ കേട്ടപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണത്..!" അവൾ ആരോടെന്നില്ലാതെ പറഞ്ഞു , അവളുടെ കണ്ണുകൾ പിന്നെയും നിറയാൻ തുടങ്ങി, പക്ഷെ പെട്ടെന്ന് തന്നെ അവളുടെ മുഖഭാവം മാറുന്നത് എനിക്ക് മനസിലായി, അതിൽ ആരോടോ ഉള്ള അടങ്ങാത്ത ദേഷ്യം എനിക്ക് കാണാൻ പറ്റി

ഞാൻ എന്ത് പറയണമെന്നറിയാതെ അവളെത്തന്നെ നോക്കി

" അതിനെന്താ അനു , ശകുന്തള അല്ലെങ്കിലെന്താ നിനക്ക് വേറൊരു നല്ല വേഷം കിട്ടിയില്ലേ നാടകത്തിൽ, അനസൂയ എന്താ മോശമാണോ ., അടിപൊളി വേഷമല്ലേ ?" അവളുടെ ദേഷ്യം തെല്ലൊന്നു കുറയ്ക്കാനായി ഞാൻ പറഞ്ഞു നോക്കി

അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ പിന്നെയും ഒന്ന് നോക്കി അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു, എനിക്ക് അത്ഭുതം തോന്നി ഒരു വേഷത്തിനു വേണ്ടി ഇത്രയും ഇവൾ സീരിയസ് ആവുന്നെതെന്തിനാണ് ?

" എന്തായാലും രജിത ടീച്ചറോട് നന്ദി പറയണം , ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല നീ പോയി അന്ന് എന്നെയും താരയെയും പറ്റി അങ്ങനെ പറഞ്ഞതിനു ശേഷവും ഇങ്ങനെ ഒരു വേഷം

💬 Comments

View all comments