Chapter Title : മനപ്പൂർവ്വമല്ലാതെ 1
സുനി നീ കുറെ കൂടുന്നുണ്ട്, ഞാനങ്ങട് വന്നാലുണ്ടല്ലോ." അമ്മയുടെ വക അടുക്കളയിൽ നിന്നുള്ള അശരീരി
" ആഹാ ഇതെന്തു കൂത്ത്, അപ്പൊ ആ ഫ്രന്റിലുള്ള ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന സാധനം എന്റേം കൂടി തന്തയല്ല? എനിക്ക് എന്റെ അച്ഛനെ വിളിക്കാൻ ഈ വീട്ടിൽ ഒരു സ്വാതന്ത്രവുമില്ലേ .?" എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി.!
"അതിനു നിന്നെ അമ്മയും അച്ഛനും കൂടെ ദത്തെടുത്തതാണ്, അത് നിനക്കു അറിഞ്ഞൂടെടാ തവളെ .?"
എല്ലാ മൂത്ത സഹോദരീ സഹോദരമാരുടെയും ക്ളീഷേ ഡയലോഗ്.!
"ആ ആയികോട്ടെ, റൂമിന് ഇറങ്ങി പോടീ പുല്ലേ ." ഞാൻ അവളെ നോക്കി ആക്കി ചിരിച്ചോണ്ട് പറഞ്ഞു
" പുല്ലു നിന്റെ കെട്ട്യോള്." എന്നും പറഞ്ഞു കയ്യിലുണ്ടായ ഒരു ചെറിയ പാത്രം കൂടെ എന്റെ നേർക്കെറിഞ്ഞു അവൾ അടുക്കളയിലേക്കോടി, അതും ഈയുള്ളവന്റെ നെഞ്ചത്ത് തന്നെ വന്നു കൊണ്ടു, നെഞ്ചും തിരുമ്മി ഞാൻ മെല്ലെ കട്ടിലിൽ നിന്നെണീറ്റു, ഈ രാവിലെ തന്നെ എണീക്കൽ ഒരു ബോറൻ പരുപാടിയാണ് , പോരാത്തതിന് പിന്നെ പല്ലു തേക്കണം , കുളിക്കണം.! എന്തൊക്കെ വൃത്തിക്കെട്ട ആചാരങ്ങൾ.!
ഞാൻ നേരെ, ഉടുത്ത മുണ്ടൊക്കെ ഒന്ന് ശെരിയാക്കി കണ്ണും തിരുമ്മി അടുക്കളയ്ക്ക് വച്ചുപിടിച്ചു,
"അമ്മേ ഒരു ചായ ", ചായ കുടിക്കാതെ ഒരു മലയാളിക്ക് എന്ത് പ്രഭാതം, ആ ചായയും കുടിച്ചു പത്രോം വായിച്ചു കക്കൂസിലിരിക്കുന്ന ഒരു സുഹമുണ്ടല്ലോ, അത് വേറെ ഒരിടത്തും കിട്ടില്ല ( പിന്നെയുള്ള ആ ബീഡി, ഈയുള്ളവന് അതിനുള്ള പ്രായം അന്ന് ആയിട്ടില്ല)
"അവിടെ ഇരിപ്പുണ്ട്, നീയാ ഗ്ലാസ്സിലേക്കു പകർത്തിയെടുത്തു കുടിക്കു ചെക്കാ."
💬 Comments
View all comments