0%

Chapter Title : മനപ്പൂർവ്വമല്ലാതെ 1

അറിയാലോ ഇത്തവണത്തെ യുവജനോത്സവത്തിനു നമ്മടെ സ്കൂളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്, ഞാൻ ക്ലാസ് ടീച്ചറായിട്ടു കൂടി എന്റെ ക്ലാസ്സിൽ നിന്ന് ആകെ പരുപാടി അവതരിപ്പിക്കുന്നത് മൂന്നു പേരാണ്, ഭരതനാട്യത്തിന് താരയും, അനുവും, പിന്നെ മോണോ ആക്റ്റിനുള്ള സതീഷും , ഞാൻ അതെന്തായാലും സമ്മതിക്കില്ല, ബാക്കിയുള്ള എല്ലാ ക്ലാസ്സിൽ നിന്നും പത്തും ഇരുപതും പേരൊക്കെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത് .!"

എനിക്ക് ടീച്ചർ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോവുന്നതെന്ന് ഒരു ചെറിയ പിടികിട്ടി, പണ്ടാറടങ്ങാൻ ഇനി ടീച്ചർ എന്നെ പിടിച്ചു വെല്ല പരിപാടിയും അവതരിപ്പിപ്പിക്കാനാണോ?.. ആഹാ എന്നാൽ തകർക്കും.! തട്ടേൽ കേറി പരുപാടി അവതരിപ്പിക്കാൻ പോയിട്ട് , തട്ടെന്നു കേട്ടാൽ ഞാൻ മുള്ളും , ഇവരിതെന്തിനുള്ള പുറപ്പാടാണെന്നു അറിയാതെ ഞാൻ നിന്ന് വിയർത്തു., ഞാൻ ഷമീറിനെ നോക്കി അപ്പോഴും ഇതൊക്കെ എന്തു എന്ന സാ മട്ടാണ് അവനു

എന്റെ പേടിക്കെല്ലാം അറുതി വരുത്താനെന്ന രീതിയിയിൽ , ഒന്ന് മുരടനക്കി ടീച്ചർ തുടർന്ന്

" അതുകൊണ്ടു നമ്മൾ ഒരു നാടകമാണ് അവതരിപ്പിക്കാൻ പോവുന്നത് !"

"നാടകമോ.! എന്ത് നാടകം ;!" ഞാൻ ആശ്ചര്യവും കൂടെ പേടിയും കലർന്ന സ്വരത്തിൽ ചോദിച്ചു

" ചരിത്ര നാടകം 'അഭിജ്ഞാന ശാകുന്തളം'.!" ടീച്ചര് ഒരു നാടകാവതരണ ശൈലിയിൽ പറഞ്ഞു

" അവിഞ്ഞ ശകുന്തളയെ.?" ഷമീറിന്റെ വകയാരുന്നു ചോദ്യം ! പെൺക്കുട്ടികളെല്ലാം പെട്ടെന്ന് പൊട്ടി ചരിച്ചു, ടീച്ചർക്കും ചിരി സഹിക്കാൻ പറ്റിയില്ല , ഞാനാ തെണ്ടിയുടെ മുഖത്തേക്ക് നോക്കി ഇതെന്താടാ ഊളെ എന്ന ഭാവത്തിൽ നോക്കി , അവൻ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു

"

💬 Comments

View all comments