Chapter Title : മനപ്പൂർവ്വമല്ലാതെ 1
സഹിക്കാൻ പറ്റിയില്ല , ഞാനാ തെണ്ടിയുടെ മുഖത്തേക്ക് നോക്കി ഇതെന്താടാ ഊളെ എന്ന ഭാവത്തിൽ നോക്കി , അവൻ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു
" ഇവനെക്കൊണ്ടൊക്കെ ഞാൻ എങ്ങനെ നാടകം അവതരിപ്പിക്കും എന്റെ ദൈവമേ" ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു
" ആ എടാ സുനി നീയാണ്, ദുഷ്യന്തൻ , അതായതു നീയാണ് നായകൻ എന്ന് ." ടീച്ചർ എന്നെനോക്കി പറഞ്ഞു " ഞാനോ ?" ഞാൻ ഞെട്ടലോടെ ചോതിച്ചു " എന്റെ പൊന്നു ടീച്ചറെ ഈ ഷമീറിനെ പിടിച്ചാക്കു " ഞാൻ അവനെ മുന്നിലേക്ക് തള്ളി നീക്കികൊണ്ടു പറഞ്ഞു
" ആരെ എന്തൊക്കെ ആക്കണമെന്ന് എനിക്ക് അറിയാം." ടീച്ചർ തെല്ലു ഗൗരവത്തോടെ പറഞ്ഞു ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല " ആ താര നീയാണ് ശകുന്തള, അനു നീ അനുസൂയ, സ്‌റ്റെഫി നീയാണ് പ്രിയംവദ, അഭിരാമി നീയാണ് കണ്വ മഹർഷി , ഷമീറെ നീയാണ് ദുർവാസ് മഹർഷി"
അത് പൊളിച്ചു, തനി നാടൻ കോഴിക്കോടൻ ഭാഷ പറയുന്ന ദുര്വ്വാസ് മഹർഷിയെ ഓർത്തു എനിക്ക് ചിരി പൊട്ടി "എന്താടാ ഇത്ര ചിരിക്കാൻ , ഞങ്ങളോടും കൂടെ പറ, ഞങ്ങളും ചിരിക്കട്ടെ "എന്റെ ചിരി കണ്ടു രജിത ടീച്ചർ ചോദിച്ചു " അല്ല ടീച്ചറെ , നിക്കട കള്ള ഹിമാറെ , എന്ന് ദുർവാസാവ് മഹർഷി പറയുന്ന രംഗം ഓർത്തു ചിരിച്ചു പോയതാ " ഞാൻ ചിരി അടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു , എന്റെ സംസാരം കേട്ട് എല്ലാരും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, ഞാൻ ഷമീറിനെ നോക്കി, നീ പോടാ എമ്പോക്കി എന്ന മട്ടിൽ അവനെന്നെ ഒന്ന് നോക്കി
" അതൊക്കെ നമുക്ക് ശെരിയാകാം, ഇതാ ഇതാണ് ഡയലോഗ് നാളെ ഇതെല്ലാവരും പടിച്ചോണ്ടു വേണം വരാൻ " ടീച്ചർ കയ്യിലുണ്ടായ ഫോട്ടോസ്റ്റാറ്റുകൾ എല്ലാര്ക്കും വീതിച്ചു നൽകി, ഞാൻ എന്റെ ഭാഗം നോക്കി കണ്ണ് തള്ളി , മിനിമം ഒരു നൂറു ഡയലോഗ് കാണും, എന്നാലും എന്നോടിത് വേണ്ടായിരുന്നു എന്റെ രജിത ടീച്ചറെ
" ആ എന്തായാലൂം ഇന്ന്
💬 Comments
View all comments