Chapter Title : മനപ്പൂർവ്വമല്ലാതെ 1
"ഞാനോ?" തന്റെ സുന്ദരമായ ഉറക്കം ശല്യപെട്ടല്ലോ എന്ന വിഷമത്തോടെ അവൻ മെല്ലെ എണീറ്റ് വന്നു, അനു വന്നു പെൺകുട്ടികൾ നിന്ന ഭാഗത്തു നിലയുറപ്പിച്ചു
രജിത ടീച്ചറുടെ കയ്യിൽ കുറെ പേപ്പറുകൾ ഞാൻ കണ്ടു, ടീച്ചർ വളരെ തിരക്കുപിടിചു അതു തിരിച്ചും മറിച്ചും നോക്കുകയാണ്
" എന്റെ സുനി, ഇതെന്തോ പണി തരാനുള്ള പുറപ്പാടാണ്," എന്നോട് ചേർന്നുനിന്ന് ഷമീർ എന്റെ ചെവിയിൽ പറഞ്ഞു, ടീച്ചറുടെ മുഖത്തുള്ള സീരിയസ്നെസും എല്ലാം കണ്ടപ്പോൾ എനിക്കും എന്തോ പന്തികേട് തോന്നി
ഞാൻ താരയെ നോക്കി എന്താണ് കാര്യമെന്ന് കണ്ണുകൊണ്ടു ചോദിച്ചു.. അവൾ ഇപ്പൊ ടീച്ചർ പറയുമെന്ന രീതിയിൽ എന്നെ കണ്ണടച്ച് കാണിച്ചു
"ആ നിങ്ങള്ക്ക് അറിയാലോ ഇത്തവണത്തെ യുവജനോത്സവത്തിനു നമ്മടെ സ്കൂളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്, ഞാൻ ക്ലാസ് ടീച്ചറായിട്ടു കൂടി എന്റെ ക്ലാസ്സിൽ നിന്ന് ആകെ പരുപാടി അവതരിപ്പിക്കുന്നത് മൂന്നു പേരാണ്, ഭരതനാട്യത്തിന് താരയും, അനുവും, പിന്നെ മോണോ ആക്റ്റിനുള്ള സതീഷും , ഞാൻ അതെന്തായാലും സമ്മതിക്കില്ല, ബാക്കിയുള്ള എല്ലാ ക്ലാസ്സിൽ നിന്നും പത്തും ഇരുപതും പേരൊക്കെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത് .!"
എനിക്ക് ടീച്ചർ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോവുന്നതെന്ന് ഒരു ചെറിയ പിടികിട്ടി, പണ്ടാറടങ്ങാൻ ഇനി ടീച്ചർ എന്നെ പിടിച്ചു വെല്ല പരിപാടിയും അവതരിപ്പിപ്പിക്കാനാണോ?.. ആഹാ എന്നാൽ തകർക്കും.! തട്ടേൽ കേറി പരുപാടി അവതരിപ്പിക്കാൻ പോയിട്ട് , തട്ടെന്നു കേട്ടാൽ ഞാൻ മുള്ളും , ഇവരിതെന്തിനുള്ള പുറപ്പാടാണെന്നു അറിയാതെ ഞാൻ നിന്ന് വിയർത്തു., ഞാൻ ഷമീറിനെ നോക്കി അപ്പോഴും ഇതൊക്കെ എന്തു എന്ന സാ മട്ടാണ് അവനു
എന്റെ പേടിക്കെല്ലാം അറുതി വരുത്താനെന്ന രീതിയിയിൽ , ഒന്ന് മുരടനക്കി ടീച്ചർ തുടർന്ന്
" അതുകൊണ്ടു നമ്മൾ ഒരു നാടകമാണ് അവതരിപ്പിക്കാൻ പോവുന്നത് !"
"നാടകമോ.! എന്ത് നാടകം ;!" ഞാൻ ആശ്ചര്യവും കൂടെ പേടിയും കലർന്ന സ്വരത്തിൽ ചോദിച്ചു
" ചരിത്ര നാടകം 'അഭിജ്ഞാന ശാകുന്തളം'.!" ടീച്ചര് ഒരു നാടകാവതരണ ശൈലിയിൽ പറഞ്ഞു
" അവിഞ്ഞ ശകുന്തളയെ.?" ഷമീറിന്റെ വകയാരുന്നു ചോദ്യം ! പെൺക്കുട്ടികളെല്ലാം പെട്ടെന്ന് പൊട്ടി ചരിച്ചു, ടീച്ചർക്കും ചിരി
💬 Comments
View all comments