0%

Chapter Title : മനപ്പൂർവ്വമല്ലാതെ 1

മുടി പിന്നിലേക്ക് കെട്ടി പിന്നിയിട്ടേക്കുകയാണ്, നന്നായി വെളുത്തിട്ടാണ് അവൾ ഞങ്ങളുടെ യൂണിഫോമായ വെള്ള ഷർട്ടും കറുത്ത പാവാടയുമാണ് അവളുടെ വേഷം, അവളുടെ മെലിഞ്ഞ കയ്യിൽ ഒന്നോ രണ്ടു സ്വർണവളകൾ, ആ വളകളുടെ നിറത്തിനെ അവളുടെ വെളുപ്പ് വെല്ലുവിളിക്കുന്നതായി എനിക്ക് തോന്നി, അവൾ' അവിടെ കൂട്ടുകാരികളുടെ കൂടെ ഇരിക്കുകായണ്‌ കറുത്ത പാവാടയുടെ കീഴേ അവളുടെ കാലുകൾ എനിക്ക് കാണാമായിരുന്നു നല്ല വെളുത്ത കാലുകൾ അത് പരസ്പരം പിണഞ്ഞാണ് അവൾ ഇരിക്കുന്നത്, മെലിഞ്ഞട്ടാണേലും അവൾ ഒരു സുന്ദരിയാണെന്ന് എനിക്ക് തോന്നി

ഞാൻ അപ്പോഴാണ് അവളുടെ മുഖത്തേക്ക് പിന്നേം ശ്രെധിച്ചതു, എന്റെ അടിമുടിയുള്ള നോട്ടം കണ്ടട്ടു എന്നെയവള് രൂക്ഷമായി ഒന്ന് നോക്കി.! അത്രെയും നേരം എനിക്ക് അവളോട് തോന്നിയ താല്പര്യം ടപ്പേന്ന് പറഞ്ഞു ഇറങ്ങി പോയി, ആ നശൂലം എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ തന്നെ തിരിച്ചു ഒരു ഇടി കൊടുക്കാനാണ് ഇപ്പൊൾ മനസ്സിൽ തോന്നുന്നത് , പക്ഷേ രജനി ടീച്ചർ ചിലപ്പോൾ ഇതിൽ ഇടപെട്ടേക്കും, അതുകൊണ്ടു മനസ്സിൽ തികട്ടി വന്ന എല്ലാ കലിയും ഞാൻ കടിച്ചൊതുക്കി..

" എടാ സുനി ." പെട്ടെന്ന് ക്ലാസിലേക്കു കേറിവന്ന രജിത ടീച്ചറെ കണ്ടു എല്ലാരും എണീറ്റു

"എന്താ ടീച്ചറെ," ഞാൻ വേഗം എണീറ്റ് ടീച്ചറുടെ ഭാഗത്തേക്ക് ചെന്നു

ഒരു ചുവന്ന സാരിയും അതിനു മാച്ചായ ഒരു ബ്ലൗസുമാണ് ടീച്ചറുടെ വേഷം, ഇരുനിറമാണേലും ടീച്ചറെ കാണാൻ നല്ല ഐശ്വര്യമായിരുന്നു , ഈ ലോകത്തു എന്റെ 'അമ്മ കഴിഞ്ഞാൽ എനിക്ക് ഇത്രയും ബഹുമാനവും സ്നേഹവും വേറെ ആരോടും തോന്നിയിട്ടില്ല, എന്റെ ടീച്ചറോടുള്ള സ്നേഹം അറിയാവുന്നതു കൊണ്ട് തന്നെ വേറെ എല്ലാരേം കണ്ണ് വെക്കുന്ന ഷമീർ പോലും ടീച്ചറെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് നോക്കുന്നത്

ഞാൻ വേഗം ടീച്ചറുടെ സൈഡിൽ വന്നു നിന്നു, ടീച്ചറുടെ കൂടെ ഒരു പടതന്നെയുണ്ട് , ഞാനപ്പോഴാണ് താരയെ ശ്രെദ്ധിച്ചതു, അവളും അവളുടെ കൂട്ടുകാരികളും, അവൾ എന്നെ തന്നെ നോക്കുകയായിരുന്നു, ഞാൻ മെല്ലെ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ തിരിച്ചും

" ഡാ ഷമീറെ നീയും ഇങ്ങു വന്നേ, നീയും വാ അനു ."

💬 Comments

View all comments