0%

Chapter Title : മനപ്പൂർവ്വമല്ലാതെ 1

"ഇയ് ആരുടെ കാര്യാണ് പറേണെ ", ഒന്നും മനസിലാവാതെ എന്നെ നോക്കി ഷമീർ ചോദിച്ചു,

അല്ലേലും ഈ പൊട്ടൻ ഇങ്ങനെയാണ്, ഇടി മൊത്തം കൊണ്ടാലും ഇടിയുടെ കാരണമെന്താണെന്ന് പോലും ആലോചിക്കാനുള്ള ബോധമില്ല.! അവനെയും പറഞ്ഞട്ടു കാര്യമില്ല, സ്കൂളിൽ വരുന്നത് തന്നെ ഉച്ചക്കഞ്ഞിക്കാണ്, പിന്നെ സുമതി ടീച്ചറെ കാണാനും.!

" എടാ തെണ്ടി, ആ അനുപമയുടെ കാര്യമാ ഞാൻ പറഞ്ഞത്, എനിക്കാ രജനി ടീച്ചറുടെ അടുക്കലുണ്ടായ എല്ലാ വെലയും അവള് കളഞ്ഞു.!" എനിക്ക് ദേഷ്യത്തിലേക്കാളേറെ അവളോടുള്ള വെറുപ്പാണ് സഹിക്കാൻ പറ്റാതിരുന്നത്

" ഇയ്യത് വിടു സുനിയെ , അവളതിന് ഇല്ലാത്തതൊന്നുമല്ലലോ പറഞ്ഞെ , ഇയ്യ താരയുടെ പുറകെ നടക്കണ കാര്യമല്ലേ, അയിന് ടീച്ചര് അന്നോട് ചൂടൊന്നുമായില്ലലോ, ഇത് പടിക്കണ പ്രായാണ് എന്നല്ലേ പറഞ്ഞുള്ളു, അതിനിത്ര ബേജാറാവാൻ എന്തിരിക്കുന്നു.?!"

എനിക്ക് അവന്റെ ഈ കാര്യത്തിലുള്ള നിസാരമട്ടു മനസിലാക്കാം, അവനല്ലാല്ലോ ടീച്ചറുടെ മുന്നിൽ നിന്ന് ഉരുകിയതു , അല്ലേൽ തന്നെ ഇവനെ പറഞ്ഞിട്ട് എന്ത് കാര്യം, സുമതി ടീച്ചറുടെ സാരിക്കിടയിലൂടെ കണ്ട വയറു നോക്കിയതിനു ടീച്ചർ ചീത്ത പറഞ്ഞപ്പോ, ടീച്ചറുടെ വയറിൽ ഈച്ച ഇരിക്കണ കണ്ടത് നോക്കിയതാണ് പറഞ്ഞ ടീമാണ്.! ബോധം ആൻഡ് ഉളുപ്പ് ഏഴയലക്കത്തോടെ പോയിട്ടില്ല

"അല്ലേൽ തന്നെ ഞാൻ താരയെ നോക്കുന്നതിനു ഇവൾക്കിതെന്തിന്റെ കേടാണ് .?" ഞാൻ ഈർഷ്യയോടെ അവളെത്തന്നെ നോക്കിക്കൊണ്ടു പറഞ്ഞു എന്റെ നോട്ടം മനസിലായിട്ടോ എന്തോ പെട്ടെന്ന് അവളെന്നെ ഒന്ന് നോക്കി , നല്ല നീണ്ട വിടർന്ന കണ്ണുകൾ, അവളുടെ ഈ കോപ്പിലെ സ്വഭാവം മാറ്റി വെച്ച് നോക്കിയാൽ മെലിഞ്ഞിട്ടാണെലും അവൾ ഒരു സുന്ദരിയായി എനിക്ക് തോന്നി, നീണ്ട മുഖം അതിനൊത്ത കണ്ണുകൾ,ചെറിയ നീണ്ട മൂക്ക് അതിൽ ഒരു സ്വർണത്തിന്റെ മറ്റോ ആണെന്ന് തോന്നുന്നു ഒരു വജ്രത്തിന്റെ കളറുള്ള കല്ലുള്ള ഒരു മൂക്കുത്തി , ആ മൂക്കുത്തി അവളുടെ മൂക്കിന് നന്നായി ചേരുന്നുണ്ടായിരുന്നു, ചെറിയ മേൽചുണ്ട് അൽപം തടിച്ചു വീർത്ത കീഴ്ചുണ്ട് ആര് കണ്ടാലും ആ ചുണ്ടിൽ ഒന്ന് മുത്തം വെയ്ക്കാൻ തോന്നും, ഇത്തിരി വലിയ നെറ്റിയാണെലും അവൾ ചെറിയ മുടികൾ മുന്നിലേക്കിട്ടു അത് മറക്കാൻ ശ്രെമിച്ചട്ടുണ്ട്,

💬 Comments

View all comments