Chapter Title : മനപ്പൂർവ്വമല്ലാതെ 2
ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ തോള്കൊണ്ടു കാണിച്ചു.!
പിന്നെ ഒന്നും മിണ്ടാതെ പഴയെപ്പടി ബെഞ്ചിലേക്ക് ഇരുന്നു, എന്റെ ഇടതുവശമായി ഷമീറും വന്നിരുന്നു നിർത്താതെ ചിരി തുടങ്ങി , എനിയ്ക്കല്ലേ എന്റെ അവസ്ഥ അറിയൂ ! അവനോടും ഒന്നും പറയാൻ പറ്റാതെ ഞാൻ മിണ്ടാതിരുന്നു , അവൻ മെല്ലെ എന്റെ തോളത്തു തട്ടി
" എന്റെ പൊന്നളിയ, ഈ പ്രേമമെന്നു പറഞ്ഞാൽ ഇതൊക്കെ ഉണ്ടാവും, എന്നാലും ഓള് അന്നേ ഇത്രപെട്ടെന്ന് ഇങ്ങനെ പടമാക്കുമെന്നു കിനാവിൽപോലും ഞാൻ കരുതീല.." അവൻ പിന്നെയും എന്നെനോക്കി ചിരിച്ചോണ്ടിരുന്നു, ഞാനും ഒരു പൊട്ടനെ പോലെ ആ ചിരിയിൽ പങ്കുചേർന്നു,
വൈകിട്ടത്തെ ഫുട്ബോൾ കളിയ്ക്കു നിൽക്കാതെ ഞാൻ വേഗം ഓടി വീട്ടിലെത്തി, ചേച്ചിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.! ഞാൻ എത്തിയപ്പോഴേക്കും ടിവിയുടെ ഫ്രണ്ടിൽ തന്നെ എന്തോ പരിപാടിയും കണ്ടുകൊണ്ടു പ്ലേറ്റിൽ നിന്നും എന്തോ കൊറിച്ചുകൊണ്ട് അവളിരുപ്പുണ്ടായിരുന്നു,
ഞാൻ ഓടി റൂമിൽ കയറി ഡ്രെസ്സും മാറി ഒരു കുളിയും കുളിചെന്ന് വരുത്തി, ഡ്രസ്സ് മാറി അവളുടെ അടുത്ത് പോയി സെറ്റിയിൽ ഇരുന്നു ,
എന്നെ കണ്ടതും അവൾ പെട്ടെന്ന് റിമോട്ടെടുത്തു കയ്യിൽ പിടിച്ചു, ഞാൻ ഒരു ചിരിയും ചിരിച്ചു അവളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു
" എടി എനിയ്ക്കു റിമോട്ടൊന്നും വേണ്ടാ, അത് നീയെടുത്തോ, അല്ലേലും നീയെന്റെ സ്വന്തം ചേച്ചിയല്ലേ..!" ഞാൻ അവളുടെ പ്ലേറ്റിലിരുന്ന ചക്ക വറുത്തത് എടുത്തു കൊണ്ടു, ഇനി അവളെന്താ പറയാൻ പോവുന്നതെന്നറിയാനായി ഒളികണ്ണിട്ടു നോക്കി,
അവൾ എന്നെ ഒന്ന് നോക്കി, പിന്നെ ഒരു പുച്ഛം ചിരി ചിരിച്ചു
" പറയാനാനുള്ള കാര്യം പറയടാ തവളേ, നീ കിടന്നു ഉരുളാതെ കാര്യത്തിലേക്കു വാ, എന്തേലും കാര്യം സാധിക്കാനുണ്ടാവും അല്ലാണ്ട്, ഇങ്ങനെ നീ പതപ്പിക്കില്ലാലോ.." അവൾ എന്നെ നോക്കി പിന്നെയും ചിരിച്ചു
ഞാൻ കാര്യം ഏതാണ്ട് ചോദിക്കാമെന്നുള്ള അവസ്ഥ ആയപ്പോൾ , അവളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു, 'അമ്മ വരുന്നുണ്ടോന്നു ഒന്നുകൂടി അടുക്കളയിലേക്കു നോക്കി ഉറപ്പാക്കി
" അതേ, എടി ഇത് എനിയ്ക്കുള്ള ഡൌട്ട് അല്ല, എന്റെ ഒരു ഫ്രെണ്ടിനാണ്," ഞാൻ ഒന്ന് കൂടി മുരടനക്കി തുടർന്നു
" എടി അവനെ
💬 Comments
View all comments