Chapter Title : മനപ്പൂർവ്വമല്ലാതെ 2
ഇന്ന് ഒരു പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞു, പെണ്ണ് കാണാനൊക്കെ സുന്ദരിയാണ്,
പക്ഷെ ഇത്തിരി ഓവർ പൊസ്സസ്സീവ് അല്ലെന്നു അവനൊരു ഡൌട്ട്, അല്ല മറ്റുള്ള പെൺപിള്ളേരോട് സംസാരിക്കുന്നതു പോലും അവൾക്കു ഇഷ്ടമല്ലത്രേ, അവനാണേൽ പ്രേമിച്ചു ഒരു പരിചയവുമില്ല, അവനാണേൽ അവളോട് പ്രണയമുണ്ടോ എന്ന് പോലും ഒരു പിടിയുമില്ലാത്ത അവസ്ഥ..!"
ഞാൻ ഇത്രയും പറഞ്ഞു അവളുടെ മുഖത്തേയ്ക്കു നോക്കി,
അവൾ ആ ഉണ്ട കണ്ണ് വെച്ച് എന്നെ സൂക്ഷിച്ചു നോക്കി, പിന്നെ ചെറുതായൊന്നു ചിരിച്ചു
" എനിയ്ക്കു ഇതിനെ പറ്റി അത്ര ആധികാരികമായി പറയാൻ അറിഞ്ഞുകൂടാ, എന്നാലും ഒന്ന് പറയാം, ഞങ്ങൾ പെണ്ണുങ്ങൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുകയാണേൽ, അയാൾ ഞങ്ങളുടെ മാത്രമായിരിക്കും, തിരിച്ചും അങ്ങനെ തന്നെ..!" അവൾ പെട്ടെന്ന് ഒന്ന് നിർത്തി
"അല്ലേ ഇനിയിപ്പോ നിന്റെ ആ ഫ്രണ്ടിന്റെ പേര് സുനിൽ എന്നെങ്ങാനും ആണേൽ, അമ്മയോട് പറഞ്ഞു ഞാൻ ഇപ്പൊ തന്നെ നിന്റെ പുറം പൂരപ്പറമ്പാക്കും..!" അവൾ എന്നെ പെട്ടെന്ന് ഭീഷണിപ്പെടുത്തി
" ഒന്ന് പോയെടി, എന്നെയൊക്കെ ആര് പ്രേമിക്കാനാ, ഇത് ക്ലാസ്സിലുള്ള വേറൊരുത്തനാ..!" ഞാൻ പെട്ടെന്ന് അവിടെന്നു തടിതപ്പാനായി നോക്കി
" ആ ആയാൽ കൊള്ളാം, എന്തായാലും നീയാ ഫ്രണ്ടിനോട് പറഞ്ഞേരെ, നല്ല പെൻകുട്ടിയാണേൽ വിടാണ്ട് പിടിച്ചോളാൻ.." ഇതും പറഞ്ഞു ഒരു ചിരിയും പാസ്സാക്കി അവൾ പിന്നെയും ടിവിയിലേയ്ക്ക് മറിഞ്ഞു
ഞാൻ എന്ത് തീരുമാനിക്കണമെന്നറിയാതെ കുഴങ്ങി, ഇനിയെന്തായാലും വരുന്നത് വഴിയേ നേരിടാമെന്നു ഉറച്ചു ഞാൻ എന്റെ റൂമിലേയ്ക്ക് വിട്ടു, നാളെത്തേയ്ക്കുള്ള നാടക ഡയലോഗെല്ലാം പഠിക്കാൻ ഇപ്പൊ ഒരു പ്രത്യേക ആവേശം.. അത് വായിച്ചു ഞാൻ എന്തൊക്കെയോ സ്വപ്നങ്ങളും കണ്ടു അന്നത്തെ ദിവസം എങ്ങനെയോ തള്ളി നീക്കി
പിറ്റേന്ന് ഞാൻ നേരത്തെയെ ക്ലാസിലെത്തി, പതിവുപോലെ ഷമീറും, കുറച്ചു പേരുമെ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളു, ഞാൻ അവന്റെ അടുത്തുവന്നു ചുമ്മാ ക്ലാസ്സു മുഴുവൻ ഒന്നുകൂടി ഓടിച്ചു നോക്കി, എന്റെ നോട്ടം ആരെ പരതിയാണെന്നുള്ളതു അവനു മനസ്സിലായിരുന്നു
" ഓള് എത്തിയിട്ടില്ല ഹിമാറെ, ഒറ്റ ദിവസംകൊണ്ടു അനക്ക് ഹൂറിയെ കാണാണ്ടിരിക്കാതിരിക്കാൻ പറ്റാതായോ.!" അവൻ എന്റെ ചുമലിൽ പിടിച്ചു കൊട്നു ചോദിച്ചു,
ഞാൻ പെട്ടെന്ന് അവന്റെ കൈ
💬 Comments
View all comments