0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

തട്ടി മാറ്റി

" ഒന്ന് പോയെടാ, ഞാൻ അവളെയൊന്നുമല്ല തേടിയത്, ചുമ്മാ ഇങ്ങനെ ഇരുന്നപ്പോൾ നോക്കിയെന്നെ ഉള്ളു.."

" ഹമ് ഹമ് ആയിക്കോട്ടെ, പറഞ്ഞപോലെ എന്റ പെണ്ണും ഇന്ന് വന്നട്ടില്ലല്ലോ."

പിന്നെ ഞാനും അവനും കൂടെ ഒരുമിച്ചായി ക്ലാസ് റൂമിന്റെ വാതിലിലേയ്ക്ക് നോക്കിയിരിപ്പു, ശെരിക്കും ഈ പ്രണയത്തിന്റെ ഏറ്റവും സുഖമുള്ള ഒരു ഭാഗമാണ് ഈ കാത്തിരിപ്പ്, അത് ശെരിക്കും ആസ്വദിച്ചു തന്നെ അറിയണം

അരമണിക്കൂറൊക്കെ എനിയ്ക്കു ഒരു യുഗമായി ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു,

അവസാനം കലപിലയുമായി ഒന്ന് രണ്ടു കൂട്ടുകാരികളുടെ കൂടെ അനു ക്ലാസ്സിലേക്ക് കയറിവന്നു,

കയറിവന്ന പാടെ അവൾ കണ്ണുകൊണ്ടു ഞാൻ ഇരിക്കാറുള്ള ഭാഗത്തേയ്ക്ക് ഒന്ന് പാളി  നോക്കി

എന്നെ കണ്ടതും കണ്ണുകൊണ്ടു അവളെത്തന്നെ നോക്കിയിരുന്ന എന്നെ നോക്കി 'എന്തെ' എന്ന ഭാവത്തിൽ അവൾ പിരികമനക്കി, ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ വെറുതെ ചിരിച്ചു, അവളും മെല്ലെ എന്നെ നോക്കി ചിരിച്ചു, പിന്നെയും അവളുടെ കൂട്ടുകാരികളുടെ കൂടെപോയി ഇരുന്നു, ഇപ്പോൾ ഞങ്ങൾ തമ്മിൽ കണ്ണുകൊണ്ടു മാത്രം എത്രയോ സംസാരിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇടയ്ക്കിടയ്ക്ക് അവളുടെ അടുത്തേയ്ക്കു ഞാൻ അറിയാതെ എന്റെ കണ്ണുകൾ ഓടിക്കൊണ്ടേ ഇരുന്നു , ഇടയ്ക്കെല്ലാം അവളും എന്നെ നോക്കുണ്ടായിരുന്നു , ഒരു തരം നിശബ്ദ പ്രണയം

പെട്ടെന്ന് ക്ലാസ് തുടങ്ങാനുള്ള മണിയടിച്ചു, അതിനു കൂടെത്തന്നെ കുറെ കവറുകളുമായി രജിത ടീച്ചറും പരിവാരങ്ങളും ക്ലാസ്സിലേക്ക് കയറിവന്നു , ടീച്ചറെ കണ്ടതും എല്ലാവരും എണീറ്റു, ടീച്ചർ കൊണ്ടുവന്ന കവറെല്ലാം മേശയുടെ പുറത്തേയ്ക്കു വെച്ച് ഞങ്ങളുടെ നേരെ തിരിഞ്ഞു

" ആ എല്ലാവരും ഇരുന്നോ, ആ ഇനി ഇന്നലെ ഞാൻ നാടകത്തിനു പറഞ്ഞവരെല്ലാം ഇങ്ങോട്ടു വന്നേ.." ടീച്ചർ പെട്ടെന്ന് മേശയിലേയ്ക്ക് ചാരിയിരുന്നുകൊണ്ടു പറഞ്ഞു, ഞാനടക്കം എല്ലാവരും വേഗം ടീച്ചറുടെ ചുറ്റും കൂടിനിന്നു

ഞങ്ങളെ മൊത്തം ഒന്ന് വീക്ഷിച്ച ശേഷം ടീച്ചർ പെട്ടെന്ന് തിരിഞ്ഞു കവറെല്ലാം തുറന്നു,

അതിൽ കുറെ ഷാളുകളും, കുറച്ചു മൺകുടം, ഒന്ന് രണ്ടു മരംകൊണ്ടുള്ള യോഗദണ്ഡ്, പിന്നെ മൊന്തപോലെ എന്തൊക്കെയോ പാത്രങ്ങൾ, ടീച്ചർ ഇതെല്ലം നിരത്തി മേശയുടെ പുറത്തേയ്ക്കു വെച്ചു,

ഞാൻ ആ സാധനത്തിലേയ്ക്കെല്ലാം വെറുതെ

💬 Comments

View all comments