Chapter Title : മനപ്പൂർവ്വമല്ലാതെ 2
നിനക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടെന്നു ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല ., നീ മുത്താണട, എനിയ്ക്കും അവൾക്കും വേണ്ടി , ശൊ .!" ഞാൻ പിന്നെയും അവനെ ഇറുകെ കെട്ടിപിടിച്ചു
"ഹ്മ് സ്നേഹം ഒലക്ക.!, അനക്കറിയാൻ പാടില്ല എന്ത് പാടുപെട്ടാണ് ഞാനാ ഹസ്നയെ വളച്ചെടുത്തതെന്നു അറിയോ.?
ഇനി അവളെങ്ങാനും അന്റെ ശകുന്തള ആയാൽ, എന്റെ പൊന്നു സുനി, ഇയ്യാ മൺകുടങ്ങൾ കണ്ട, അതിലൊരെണ്ണം അന്റെ അനുവിന്റെ കയ്യിൽ ടീച്ചര് എപ്പഴേലും കൊടുക്കും,
നീയും ഹസ്നയും സ്നേഹിച്ചു അഭിനയിക്കണത് കാണുമ്പോൾ, ആ വട്ടുണ്ടല്ലോ ചെലപ്പോ, അല്ല ചെലപ്പോഴല്ല ഉറപ്പായും ആ കുടമെടുത്തു എന്റെ പെണ്ണിന്റെ തലയിൽ ഇടും, എനിയ്ക്കുറപ്പാ, ഞാൻ ഓളോടുള്ള സ്നേഹം കൊണ്ട അപ്പൊ അങ്ങനെ പറഞ്ഞത് അല്ലാണ്ട് നിന്നോടും അവളോടുമുള്ള സ്നേഹംകൊണ്ടൊന്നുമല്ല, ആ കൊടമെങ്ങാനും എന്റെ ഹസ്നുവിന്റെ തലയിലുരുന്ന എന്റെ അള്ളോ, ഓർക്കാൻ കൂടി വയ്യാ.!"
അവൻ അതും പറഞ്ഞു എന്നെ തള്ളിമാറ്റി
അവന്റെ സന്ദേഹം അസ്ഥാനത്തല്ല എന്ന് എനിയ്ക്കും തോന്നി.!
ഞാൻ അവനെ വിട്ട് അനുവിനെ നോക്കി അവൾ ആകെ സന്തോഷവതിയായി എനിയ്ക്കു കാണപ്പെട്ടു,
ടീച്ചർ വേഗം ഓരോ വസ്തുക്കൾ തിരിച്ചു തിരിച്ചെടുത്തു, ടീച്ചർ എന്നെ അടുത്തേയ്ക്കു വിളിച്ചു ഒരു ഷാളും മരംകൊണ്ടുണ്ടാക്കിയ ഒരു വാളും എനിയ്ക്കു തന്നു, പിന്നീട് ആ ഷാൾ എങ്ങനെയാണ് രാജാപ്പാട്ടു സ്റ്റൈലിൽ ഇടണ്ടേയെന്നു കാണിച്ചു തന്നു,
പിന്നെ ടീച്ചർ കുറെ ഷാളെല്ലാം അനുവിനെയും പരിവാരങ്ങയിലും വിളിച്ചു ഉടുപ്പിച്ചു, എല്ലാവരുടെയും കയ്യിലേക്ക് ഓരോ കുടവും കൊടുത്തു,
തനിയ്ക്ക് കിട്ടിയ കുടം തിരിച്ചും മറിച്ചും നോക്കുന്ന അനുവിനെ കണ്ടപ്പോൾ എനിയ്ക്കു പെട്ടെന്ന് ഷമീർ പറഞ്ഞ കാര്യം ഓര്മവന്നു, അറിയാതെ ചിരിപൊട്ടി.!
ടീച്ചർ പിന്നെ ഷമീറിനെയും, അഭിരാമിയെയും അടുത്തേയ്ക്കു വിളിച്ചു,
" ഷമീറെ നീയാണ് ദുർവാസാവ്, അഭി നീ കണ്വയ മഹർഷിയും,!" ടീച്ചർ ഇതും പറഞ്ഞു ആ മരദണ്ഡും മൊന്തപോലത്തെ പാത്രവും അവരെ ഏൽപ്പിച്ചു
ഷമീർ പെട്ടെന്ന് അഭിയെ നോക്കി ഒരു പ്രത്യേക ചിരിച്ചിരിച്ചു, എനിയ്ക്കു അവന്റെ ചിരിയുടെ അർഥം പെട്ടെന്ന് തന്നെ മനസ്സിലായി
" അല്ല ടീച്ചറെ എനിക്കൊരു ഡൌട്ട്, ഈ മഹർഷിമാരെല്ലാം
💬 Comments
View all comments