0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

മുണ്ടു മാത്രല്ലേ ഉടുക്കുള്ളു,.!" അവൻ പിന്നെയും അഭിരാമിയെ നോക്കി ആ ചിരി ചിരിച്ചു, അഭിയുടെ മുഖം പെട്ടെന്ന് മാറി, അവളും അത് അപ്പോഴാവണം ഓർത്തത് , അവളും ഒരു ചോദ്യഭാവത്തോടെ ടീച്ചറെ നോക്കി

ടീച്ചർ മെല്ലെയൊന്നു ചിരിച്ചു

" എന്റെ പൊന്നു അഭിയെ നീ പേടിക്കണ്ട, നിനക്കിടാൻ വേറെ കോസ്റ്റും ഉണ്ട്, കണ്വയ മഹര്ഷിയും ശകുന്തളയും സ്നേഹാർത്തമായി അടുത്തിടപഴകുന്ന ഒന്ന് രണ്ടു സീനുകൾ ഉണ്ട് അതാണ്,

മഹർഷിയെയും പെണ്ണാക്കിയത്,

കഴിഞ്ഞ വർഷം ഇതേ നാടകത്തിനു ഇതുകാരണം പി.ടി.എ ക്കാർ ഉണ്ടാക്കിയ പൊല്ലാപ്പുകൾ ഉണ്ടല്ലോ, കാര്യം നിങ്ങള് ചെറിയ പിള്ളേരാണെന്നു എനിക്കറിയാം, പക്ഷെ സദാചാരവും പൊക്കി പിടിച്ചോണ്ട് ചില ഊപ്പകൾ വരും, അവരുടെ വായടപ്പിക്കാനാ ഇങ്ങൊനൊരു സെറ്റപ്പ്.!

എന്നാലും എന്റെ ഷമീർ മഹർഷി ബാക്കി എന്തൊക്കെ ഉണ്ടായിട്ടും നിന്റെ സംശയം പോയ പോക്കെ, എനിക്കിപ്പോ പി.ടി.എ കാരേയും കുറ്റം പറയാൻ പറ്റില്ലാന്ന് തോന്നണുണ്ടേ..!"

ടീച്ചർ ഇതും പറഞ്ഞു പിന്നെയും ചിരിച്ചു

തനിയ്ക്ക് കിട്ടിയ സാധനങ്ങൾ ഒന്നുകൂടി നോക്കി ഷമീർ

"ടീച്ചറെ ഈ മരക്കോല് എന്തിനാണെന്ന് മനസിലായി, ഈ മൊന്ത എന്തിനുള്ളതാ.!" അവൻ കൈയ്യിൽ കിട്ടിയ പാത്രം പിന്നെയും നോക്കിക്കൊണ്ടു ചോദിച്ചു

" എടാ അത് മൊന്തയല്ല, കമണ്ഡലുവാണ്, നീ ശകുന്തളയെ ശപിക്കുന്നതു ഇതിലെ വെള്ളം തളിച്ചാണ്.!" ടീച്ചർ പെട്ടെന്ന് അവനെ തിരുത്തി

"കമ.. എന്തോന്ന്.? മൊന്ത.! അതുമതി, ചുമ്മാ വായിലും കൊള്ളാത്തപേരുമായി രാവിലെതന്നെ വന്നേക്കാണ് .!" അവൻ സ്വയമെന്നോണം പറഞ്ഞു, ടീച്ചർ അതുകേട്ടു അറിയാതെ ചിരിച്ചുപോയി, ഞങ്ങളും അതിൽ പങ്കുചേർന്നു

സാധനമെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ തന്നെ ടീച്ചർ ഞങ്ങളോട് നാടകത്തിന്റെ സാഹചര്യങ്ങൾ വിവരിച്ചു തുടങ്ങി,

നാടകം തുടങ്ങുന്നത് , ഒരു അശരീരിയിലൂടെ ആണ്,

ശകുന്തള കണ്വയ മഹർഷിക്ക് ലഭിക്കുന്നതാണ് , അതിനെ ചുറ്റിപ്പറ്റിയും ശകുന്തളയുടെ കുട്ടികാലത്തെകുറിച്ചുമുള്ള ഒരു ഒരുമിനിറ്റുള്ള അശരീരി,

നാടകം തുടങ്ങുന്നത് തന്നെ ശകുന്തളയും പരിവാരങ്ങളും കാട്ടിൽ ഉല്ലസിക്കുന്ന സീനോടെ ആണ്,

പിന്നീട് നായാട്ടു വിനോദം ആസ്വദിക്കാൻ വരുന്ന ഞാനും പരിവാരങ്ങളും, ഒറ്റയ്ക്കായി പോവുന്ന ഞാൻ, ഞാൻ യാദൃശ്ചികമായി അനുവെന്ന ശകുന്തളയെ കാണുന്നു,

കണ്ട ഒറ്റ മാത്രയിൽ തന്നെ അവളോട്

💬 Comments

View all comments