0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

മെല്ലെ എന്നെ നോക്കി ചിരിച്ചു, പിന്നെയും അവളുടെ കൂട്ടുകാരികളുടെ കൂടെപോയി ഇരുന്നു, ഇപ്പോൾ ഞങ്ങൾ തമ്മിൽ കണ്ണുകൊണ്ടു മാത്രം എത്രയോ സംസാരിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇടയ്ക്കിടയ്ക്ക് അവളുടെ അടുത്തേയ്ക്കു ഞാൻ അറിയാതെ എന്റെ കണ്ണുകൾ ഓടിക്കൊണ്ടേ ഇരുന്നു , ഇടയ്ക്കെല്ലാം അവളും എന്നെ നോക്കുണ്ടായിരുന്നു , ഒരു തരം നിശബ്ദ പ്രണയം

പെട്ടെന്ന് ക്ലാസ് തുടങ്ങാനുള്ള മണിയടിച്ചു, അതിനു കൂടെത്തന്നെ കുറെ കവറുകളുമായി രജിത ടീച്ചറും പരിവാരങ്ങളും ക്ലാസ്സിലേക്ക് കയറിവന്നു , ടീച്ചറെ കണ്ടതും എല്ലാവരും എണീറ്റു, ടീച്ചർ കൊണ്ടുവന്ന കവറെല്ലാം മേശയുടെ പുറത്തേയ്ക്കു വെച്ച് ഞങ്ങളുടെ നേരെ തിരിഞ്ഞു

" ആ എല്ലാവരും ഇരുന്നോ, ആ ഇനി ഇന്നലെ ഞാൻ നാടകത്തിനു പറഞ്ഞവരെല്ലാം ഇങ്ങോട്ടു വന്നേ.." ടീച്ചർ പെട്ടെന്ന് മേശയിലേയ്ക്ക് ചാരിയിരുന്നുകൊണ്ടു പറഞ്ഞു, ഞാനടക്കം എല്ലാവരും വേഗം ടീച്ചറുടെ ചുറ്റും കൂടിനിന്നു

ഞങ്ങളെ മൊത്തം ഒന്ന് വീക്ഷിച്ച ശേഷം ടീച്ചർ പെട്ടെന്ന് തിരിഞ്ഞു കവറെല്ലാം തുറന്നു,

അതിൽ കുറെ ഷാളുകളും, കുറച്ചു മൺകുടം, ഒന്ന് രണ്ടു മരംകൊണ്ടുള്ള യോഗദണ്ഡ്, പിന്നെ മൊന്തപോലെ എന്തൊക്കെയോ പാത്രങ്ങൾ, ടീച്ചർ ഇതെല്ലം നിരത്തി മേശയുടെ പുറത്തേയ്ക്കു വെച്ചു,

ഞാൻ ആ സാധനത്തിലേയ്ക്കെല്ലാം വെറുതെ ഒന്ന് കണ്ണോടിച്ചു, അടിപൊളി അപ്പൊ ടീച്ചര് രണ്ടും കല്പിച്ചുള്ള വരവാണ്

" ആ എല്ലാവരും ഇന്നലെ ഞാൻ തന്ന ഡയലോഗെല്ലാം പഠിച്ചല്ലോ അല്ലേ..!" ടീച്ചർ ഞങ്ങളോടായി ചോദിച്ചു

എല്ലാവരും അതേയെന്ന ഭാവത്തിൽ തലയാട്ടി

" ആ എന്നാൽ ഞാനൊരു കാര്യം പറയാം, നമ്മുടെ താര ഇന്നലെ വന്നെന്നെ കണ്ടായിരുന്നു, അവൾക്കു ഭാരതനാട്യത്തിന്റെയും, പിന്നെയും ഒന്നുരണ്ടു ഗ്രൂപ്പ്

💬 Comments

View all comments