Chapter Title : മനപ്പൂർവ്വമല്ലാതെ 2
" എടാ സുനി, നീയായിട്ടു അവളെ മീൻ തീറ്റിക്കണ്ട, അവള് പട്ടര് കുട്ടിയാ.!"
ഞാൻ പിന്നെയും ഞെട്ടി
" ആ ബെസ്റ്, നീ പെട്ടട സുനിയെ, മീനില്ലാതെ ഇറങ്ങൂല്ലാത്ത നിനക്ക് പട്ടര് പെണ്ണ്.! സൂപ്പർ രണ്ടും ചേരും ബുഹുഹു " ഷമീർ പെട്ടെന്ന് എന്നെ നോക്കി ചെവിയിൽ പറഞ്ഞു
അത് എനിയ്ക്കും ഒരു പുതിയ അറിവായിരുന്നു .! ഞാൻ അനുവിനെ നോക്കി അവൾ എന്നെ നോക്കാതെ പാത്രത്തിൽ തന്നെ നോക്കി ഭക്ഷണം കഴിക്കായിരുന്നു
" എടാ നീയെന്തായാലും പേടിക്കണ്ട, അവള് പട്ടരാണെന്നു എനിയ്ക്കു തോന്നുന്നില്ല.!" ഷമീർ പിന്നെയും എന്റടുത്തു വന്നു പറഞ്ഞു
" അതെന്താണ്ടാ..?" ഞാൻ വളരെ ആകാംഷയോടെ അവനോടു ചോദിച്ചു
" അല്ല പട്ടരിൽ പൊട്ടരില്ല എന്ന് ഇയ്യ കേട്ടട്ടില്ലേ, ഓള് നിന്നെ പ്രേമിക്കണില്ലേ , അപ്പൊ തന്നെ ആ വാദം പൊളിഞ്ഞില്ലേ.!" അവൻ എന്നെ നോക്കി ആക്കി ചിരിച്ചു
" എണീറ്റ് പോയെടാ മൈരേ.." എന്നും പറഞ്ഞു ഞാൻ അവനെ ഇരുന്നുകൊണ്ട് ചവിട്ടി, അവൻ അത് കൊള്ളാതെ വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി
ഭക്ഷണമെല്ലാം കഴിഞ്ഞു ഞങ്ങൾ എണീറ്റു, പക്ഷെ അനു വെജിറ്റേറിയൻ ആണെന്നുള്ളത് എനിക്കൊരു പുതിയ അറിവായിരുന്നു,
സ്വന്തം വയറു മറന്നുള്ള പ്രേമം വേണമോ.? എന്റെ വയറും ഹൃദയവും പിന്നെയും എന്റെ തലച്ചോറിനെ പിടിച്ചു വലിക്കാൻ തുടങ്ങി, ഏകദേശം എന്റെ വയറു ജയിക്കാറായ നിമിഷമാണ്, എന്റെ അടുക്കലേക്കു താര വന്നത്
" എടാ സുനി, നീയൊന്നു വന്നേ എനിയ്ക്കു കുറച്ചു സംസാരിക്കാനുണ്ട്.." അവൾ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു
ഞാൻ പെട്ടെന്ന് അനുവിനെ പരതി, ക്ലാസ് മുറിയിലൊന്നും അവളെ കാണുന്നില്ല, എന്റെ നോട്ടം പെട്ടെന്നു പോവുന്നത് കണ്ട താര പെട്ടെന്ന് എന്റെ അടുക്കലേക്കു നീങ്ങി വന്നു സ്വകാര്യമെന്നോണം പറഞ്ഞു
" അനുവിനെ ആണ് നോക്കുന്നതെങ്കിൽ പേടിയ്ക്കേണ്ട അവൾക്കു അറിയാം.!" ഞാൻ ഞെട്ടി അപ്പോൾ ഇവൾക്കും അറിയാമോ.? ഞാൻ പിന്നെ ഒന്നും മിണ്ടാതെ താരയുടെ കൂടെ ചെന്നു,
അവൾ മുറിയുടെ ഒരു മൂലയിലേക്ക് എന്നെ വിളിച്ചുകൊണ്ട് പോയി, ചുറ്റും ആരുമില്ല എന്ന് നോക്കി ഉറപ്പാക്കി.,
"എടാ സുനി,
💬 Comments
View all comments