0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

മുഖത്തെ ഭാവമില്ലായ്മ കണ്ടു അവളാകെ പരവശയായി, അവൾ മെല്ലെ എന്റെ തലയിൽ അവളുടെ തണുത്ത കൈവെച്ചു നോക്കി.!

" പനിയില്ല, പിന്നെ എന്ത് പറ്റി .?"

അവൾ എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നുകൊണ്ട് ചോദിച്ചു, എനിയ്ക്കു ഇനിയും പിടിച്ചു നില്ക്കാൻ പറ്റിയില്ല, എന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞൊഴുകി.,

ഇതുകണ്ട് അനു  പെട്ടെന്ന് എന്റെ സൈഡിലായി ബെഞ്ചിലേയ്ക്കിരുന്നു.,

ഞാൻ അറിയാതെ അവളുടെ തോളത്തേയ്ക്കു ചാഞ്ഞു,

എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു,

അവൾ മെല്ലെ എന്റെ മുടിയിഴകളിലൂടെ കയ്യോടിച്ചു,

ഞാൻ ഇനിയും ഇങ്ങനെ ഇരുന്നാൽ പൊട്ടിക്കരയുമെന്നു എനിയ്ക്കു തോന്നിപോയി,

ഞാൻ മെല്ലെ അവളുടെ മടിയിലേക്കു ചാഞ്ഞു,

അവൾ എന്നെ ഒരു 'അമ്മ തന്റെ കുട്ടിയെ എന്നവണ്ണം അവളുടെ മടിയിലേക്കു കിടത്തി, ഞാൻ എന്റെ കാലുകൾ മടക്കി ബെഞ്ചിൽ കയറ്റിവെച്ചു, ഒരു കുഞ്ഞി കുട്ടിയെ പോലെ ചുരുണ്ടു കൂടി  അവളുടെ മടിയിൽ കിടന്നു..!

അവൾ മെല്ലെ മെല്ലെ എന്റെ തലമുടിയിലൂടെ വിരലുകൾ ഓടിച്ചു, അവളുടെ ആ തണുത്ത വിരലുകൾ എന്റെ തലയിലൂടെ അരിച്ചിറങ്ങിയപ്പോൾ എനിയ്ക്കു എന്തെല്ലാമോ തോന്നി.!

അവൾ, അവളുടെ തല മെല്ലെ എന്റെ തലയുടെ അടുത്തേയ്ക്കു അടുപ്പിച്ചു

" എന്ത് പറ്റിയട, എന്റെ വാവയ്ക്കു.? ഏഹ് എന്താ പറ്റിയേ.!?"

അവൾ മെല്ലെ എന്റെ പുറം തടവിക്കൊണ്ട്, എന്റെ മുടിയിഴയിലൂടെ കയ്യോടിച്ചു കൊണ്ട്  ചോദിച്ചു,

എനിയ്ക്കു പിന്നെ ഒട്ടും പിടിച്ചു നില്ക്കാൻ പറ്റിയില്ല,

അവളെ അമർത്തി പിടിച്ചുകൊണ്ടു,

ഞാനവളുടെ മടിയിൽ  തേങ്ങി തേങ്ങി കരഞ്ഞു,

എനിയ്ക്കറിയില്ല എന്തിനെന്നു പക്ഷെ, ഒട്ടൊന്നു കരഞ്ഞപ്പോൾ എനിയ്ക്കു മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നി,

അവളപ്പോഴും എന്നെ ഒരു അമ്മ കുട്ടിയെ താലോലിക്കുന്ന പോലെ മെല്ലെ മെല്ലെ തലോടുന്നുണ്ടായിരുന്നു,

ഞാൻ മെല്ലെ മെല്ലെ അവളുടെ തഴുകലിൽ അറിയാതെ മയങ്ങി പോയി,

സത്യം പറയാമല്ലോ എന്റെ ഇത്രയും നാളത്തെ ജീവിതത്തിൽ അന്ന് മയങ്ങിയത് പോലെ ഞാൻ ഇത് വരെയും, ഇന്നുവരെയും  മയങ്ങിയിട്ടില്ല ,

ഇതുവരെ അത്രയും സുരക്ഷിതത്വം എനിയ്ക്കു ഒരിക്കലും പിന്നീട് അനുഭവിക്കാൻ സാധിച്ചട്ടില്ല, പിന്നീട് ഒരിക്കൽ പോലും.!

ടീച്ചറുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്, ഞാൻ അപ്പോഴും അനുവിന്റെ

💬 Comments

View all comments