0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

ഞാൻ വേഗം താഴേയ്ക്ക് ചെന്നു, എന്തായാലും അനുവിന്റെ അച്ഛൻ വരുന്നതിലും മുന്നേ പോവാമെന്നു കരുതി, അനുവിനോടും, താരയോടും യാത്ര പറഞ്ഞിറങ്ങി,

ഇന്നത്തെ ഒരു ദിവസംകൊണ്ടു എന്റെ ജീവിതമാകെ മാറിമറഞ്ഞിരുന്നു, ഇനിയെനിക്ക് ജീവിതത്തിൽ അനുവല്ലാതെ വേറൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ കൂടി വയ്യാതെയായി

അങ്ങനെ ഞങ്ങളുടെ നാടകദിവസം വന്നെത്തി, അരങ്ങിലേക്കുള്ള എല്ലാ വേഷവും ധരിച്ചു ഞങ്ങൾ എല്ലാവരും റെഡിയായി, ഒരു വെളുത്ത സാരിയും വെളുത്ത ഒരു ബ്ലൗസും ധരിച്ചു തലയിൽ മുടി വട്ടം കെട്ടി അതിലൊരു മുല്ലപ്പൂ ഹാരവും വെച്ച് അനു വന്നു നിന്നപ്പോൾ സത്യത്തിൽ എന്റെ നെഞ്ച് ഒരുനിമിഷം നിന്ന് പോവുന്നതുപോലെ എനിയ്ക്കു തോന്നിപോയി

അവൾ പെട്ടെന്ന് എന്റെ അടുത്തേയ്ക്കു ഓടിവന്നു എന്നോട് കൈനീട്ടാന് പറഞ്ഞു , എന്റെ നീട്ടിയ വിരലിലേയ്ക്ക് അവൾ ഒരു മോതിരം ഇട്ടു തന്നു

" ഇതെന്റെ അമ്മാളുവിന്റെ മോതിരമാണ്, എന്നെ കല്യാണം കഴിക്കുന്നവൻ എന്റെ കയ്യിലിട്ടു തരാൻ  വേണ്ടി, എനിയ്ക്കു പണ്ട് തന്നതാണ്, ഇന്ന് നാടക്കത്തിനിടയിൽ എന്റെ അപ്പാവും, അമ്മാവുമിനെ സാക്ഷി നിർത്തി മോതിരമിടുമ്പോൾ എനിയ്ക്കിതാവണം നീ ഇട്ടു തരേണ്ടത് .. അല്ലേൽ തന്നെ ഇന്നലയോടെ നീയും ഞാനുമായുള്ള വിവാഹം ഗാന്ധർവ വിധിപ്രകാരം നടന്നു കഴിഞ്ഞതാണ്, ഇത് എന്റെ കൂടി ഒരു സമാധാനത്തിനാണ് .." അവൾ ഇതും പറഞ്ഞു ആരും കാണാതെ എന്റെ കവിളിൽ ഒരു ഉമ്മയും തന്നു  പിന്നെയും സ്റ്റേജിന്റെ പുറകിലേക്ക് ഓടിപോയി

ഞാൻ അകെ സ്‌ഥബ്ദനായി പോയി, അവളുടെ അച്ഛനും, അമ്മയും നാടകം കാണാൻ വന്നട്ടുണ്ടോ?, ഇനി ഞാനിതു അവരുടെ മുന്നിൽ വെച്ച് വിരലിലും ഇട്ടു കൊടുക്കണമോ.? എന്റെ ദൈവമേ ഇവളെന്നെകൊണ്ട് എന്തെക്കൊയാണ് ചെയ്യിക്കുന്നത്. ഞാനാ മോതിരത്തിലേയ്ക്ക് പിന്നെയും നോക്കി, അതിലെ വെള്ളാരം കല്ല് എന്നെ നോക്കി ഇളിച്ചു കാണിച്ചു ,

നാടകം തുടങ്ങി, എല്ലാവരും മത്സരിച്ചു അഭിനയിച്ചു, ദുർവാസാവ് ഷമീർ വരെ മാരക അഭിനയം, ഇതിനിടയിൽ  ശകുന്തളയെ മോതിരമിടുന്ന സീൻ വന്നു, കോറിയോഗ്രഫി രജിത ടീച്ചർ തന്നെയായതു കൊണ്ട് , സീന് കൊഴുപ്പേകാൻ ടീച്ചർ ഒറിജിനൽ ഒരു തീക്കുണ്ഡം തന്നെ റെഡിയാക്കി, അഗ്നിയെ സാക്ഷി നിർത്തി ഞാൻ അങ്ങനെ

💬 Comments

View all comments