0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

അനുവിനെ ആ മോതിരമണിയിച്ചു , ഞാൻ വിറച്ചു വിറച്ചാണ് മോതിരമിട്ടത്, ഇട്ടു കഴിഞ്ഞു ആണ് സദസ്സിലുള്ള തന്റെ അച്ഛനെയും അമ്മയേം അനു ഒന്ന് പാളി  നോക്കിയോ? അതോ എനിയ്ക്കു തോന്നിയതാണോ

എന്തായാലും നാടകം വന്ന വിജയമായിരുന്നു, ഞങ്ങൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു

നാടകം കൂടി കഴിഞ്ഞതോടെ ഞാനും അനുവും ഏകദേശം ഒന്നായ മട്ടായി കഴിഞ്ഞിരുന്നു,

ഒരു പുതുപെണ്ണിന്റെ എല്ലാ ഭാവഭേദവും ഞാനവളിൽ കണ്ടു,

ഞാൻ അന്നാദ്യമായി എന്റെ ചേച്ചിയ്ക്കും അമ്മയ്ക്കും  അനുവിനെ പരിചയപ്പെടുത്തി കൊടുത്തു,

കണ്ട ആ നിമിഷത്തിൽ തന്നെ അവരെ രണ്ടുപേരെയും അവൾ ചാക്കിലാക്കി,

ചേച്ചിയെന്നോട് എന്റെ സെലെക്ഷൻ സൂപ്പറായെന്നു പിന്നീട് തട്ടിക്കൊണ്ടു പറഞ്ഞിരുന്നു

നാടകത്തിന്റെയും, യുവജനോത്സവത്തിന്റെയും  അവസാനത്തോടെ അനുവിനെ ഒറ്റയ്ക്ക് കിട്ടാനുള്ള അവസരങ്ങൾ നന്നേ കുറഞ്ഞിരുന്നു, എന്നാലും കിട്ടുന്ന ചെറിയ ചെറിയ അവസരങ്ങളിൽ ഞങ്ങൾ തൊട്ടും പിടിച്ചും, ഉമ്മവെച്ചും ആഘോഷമാക്കി

മൂന്നാഴ്ചകൊണ്ട് അവസാനവർഷ പരീക്ഷയുടെ ചൂടുവന്നു ഞങ്ങളെല്ലാവരും പരീക്ഷ തിരക്കിലേയ്ക് മറിഞ്ഞു, അനുവിനെ കാണാനുള്ള അവസരങ്ങൾ വിരലിൽ എണ്ണാവുന്നവയായി ചുരുങ്ങി, എനിയ്ക്കു പിന്നെയുള്ള അകെ ആശ്വാസം അവൾ അന്ന് വിട്ടു പോയ അവളുടെ ഗന്ധമുള്ള ആ ടവൽ മാത്രമായി, അത് എന്റെ ഒരു സന്തതസഹചാരിയായി മാറിയിരുന്നു, അതിലെ അവളുടെ ഗന്ധം എന്നെ ഓരോ നിമിഷവും അന്ധമാക്കി കൊണ്ടേ ഇരുന്നു

പരീക്ഷകൾ ഓടിമറഞ്ഞുകൊണ്ടിരുന്നു , അവസാന പരീക്ഷയും കഴിഞ്ഞു ഞാൻ ഓടി,

അവളെ ഒരു നോക്ക് കാണാൻ വേണ്ടി, ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്കൂളിലെ മാവിൽ ചുവട്ടിൽ കുറെ നേരം എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരുന്നു, എനിയ്ക്കു സത്യത്തിൽ അവളുടെ സാമീഭ്യം ഇല്ലാതെ ഒരു നിമിഷം'പോലും നിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു, അവൾക്കും മറിച്ചല്ലായിരുന്നു, അവസാനം അവൾ അച്ഛന്റെ കൂടെ സ്കൂട്ടറിൽ കയറി പോവുന്നത് കണ്ണിൽ നിന്ന് മായുന്നത് വരെ ഞാൻ നോക്കിനിന്നു

ക്ലാസ്സുകഴിഞ്ഞുള്ള ഒരുമാസം അവധിയ്ക്ക് അവളും കുടുംബവും പാലക്കാടുള്ള അവളുടെ അച്ഛന്റെ വീട്ടിലേയ്ക്കു പോയി, ഞാൻ എന്റെ അച്ഛന്റെയും, അമ്മയുടെയും വീടുകളിൽ ഷട്ടിൽ അടിച്ചു നടന്നു,

എന്റെ ഉള്ളിലാകെ അനുവെന്ന മന്ത്രം മാത്രമായിരുന്നു,

അവളുടെ സാമീഭ്യം ആഗ്രഹിക്കുമ്പോഴെല്ലാം ഞാനാ ടവൽ ചുമ്മാ പിടിച്ചെന്റെ മുഖത്തോടു അടുപ്പിക്കും,

💬 Comments

View all comments