0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

പെട്ടെന്ന് എന്നെ പുറകിൽ നിന്ന് വട്ടം കെട്ടിപ്പിടിച്ചു , അവളുടെ മുഖം എന്റെ പുറത്തേയ്ക്കു അമർത്തി വെച്ചു  , ആ തണുത്ത കാറ്റിനെ തോല്പിക്കാനെന്ന വണ്ണം

" വേണ്ട ഈ തണുത്ത കാറ്റുമടിച്ചു, ഈ മഴയും കൊണ്ട്, നിന്നെയും ഇങ്ങനെ കെട്ടിപിടിച്ചു നമുക്ക് പതുക്കെ അങ്ങ് പോവാം, എനിയ്ക്കു ഈ മഴ എത്ര ഇഷ്ടമാണെന്നോ.! ഇതിപ്പോ നിന്റെ കൂടെയാണ് നനയ്യുന്നതു എന്നുള്ളതുകൊണ്ടു അതിലും ഇഷ്ടമാണ്.."! അവൾ ആ പിടി  പിന്നെയും മുറുക്കിക്കൊണ്ടു എന്നോട് പറഞ്ഞു

" ഈ പെണ്ണിന് കാറ്റടിച്ചു വട്ടായോ, ആരേലും കണ്ടാൽ എന്ത് ചെയ്യും.? അല്ലേൽ വെല്ല വണ്ടിയും വന്നു തട്ടിയാൽ ഈ മുന്നിലിരിക്കുന്ന ഞാനെ വടിയാവു,.!"

ഞാൻ ഇത് പറഞ്ഞപ്പോഴേക്കും എന്റെ നടുവിന്  ഒരു ഇടി കിട്ടിയതും ഒരുമിച്ചായിരുന്നു,

അനു പെട്ടെന്ന് എന്നെ വിട്ടു മാറി, സൈക്കിളിൽ നിന്നുമിറങ്ങി, എന്റെ സൈഡിൽ വന്നു എന്റെ നെഞ്ചത്തേയ്ക്കു പിന്നെയും ഇടിച്ചു, അവളുടെ കൈ പെട്ടെന്ന് ഞാൻ പിടിച്ചു വെച്ചു

" ആഹ് തല്ലാതെ പെണ്ണെ, ഞാൻ വടിയായാൽ നീയും ഒപ്പം ചാവുമെന്നു എനിക്കറിയില്ലേ.!"

ഞാൻ പെട്ടെന്ന് അവളെ എന്റെ നെഞ്ചിനോട് അടുപ്പിക്കാൻ ശ്രമിച്ചു,

അവൾ പെട്ടെന്ന് കുതറി മാറി ,

മഴകൊണ്ടൊ, അവൾ കരഞ്ഞതുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

അവൾ ആ കൈകൾ നിവർത്തി പിടിച്ചു മുകളിലേയ്ക്കു നോക്കി, കണ്ണുകളടച്ചു കുറച്ചു നേരം ആ മഴയുടെ സ്നേഹസ്പര്ശവും ആസ്വദിച്ചു  മിണ്ടാതിരുന്നു,

അവളുടെ ഈ വട്ടു കാരണം വെല്ല  ന്യൂമോണിയയും പിടിക്കുമോന്നുള്ള പേടിയായിരുന്നു എനിയ്ക്കു

അവൾ പെട്ടെന്ന് എന്നെ നോക്കി,

" ഇല്ല നിനക്ക് ഒന്നും സംഭവിക്കില്ല, അഥവാ സംഭവിച്ചാൽ തന്നെ, ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദൈവം തന്ന ഈ ജീവിതം തീർക്കാൻ ആർക്കും അധികാരമില്ല,

ഞാൻ ജീവിയ്ക്കും ,

നിനക്ക് കൂടി വേണ്ടി ജീവിയ്ക്കും,

നിന്നെ ഓർത്തു മാത്രം ജീവിയ്ക്കും,

നിനക്ക് വേണ്ടി മാത്രമായി ജീവിയ്ക്കും.

മരണം എന്നെ  വന്നു വിളിയ്ക്കുമ്പോൾ, അന്ന് ഞാൻ നിന്റെ അടുക്കലേക്കു എന്നട്ട് ഓടിവരും, എന്നും നിന്റെ മാത്രം അനുവായി !"

അവൾ പിന്നെയും ആ കൈകൾ നിവർത്തിപ്പിടിച്ചു

💬 Comments

View all comments