0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

ആ മഴയുടെ അർദ്ധനാദം ആസ്വദിച്ചു നിന്നു

" ആ ശെരി ശെരി നീ വേഗം വാ, അല്ലേൽ വെല്ല ന്യൂമോണിയയും വരും പെണ്ണേ.!" ഞാൻ അവളെ എന്നിലേയ്ക്ക് അടുപ്പിച്ചുകൊണ്ടു പറഞ്ഞു

അവൾ പെട്ടെന്ന് എന്റെ കൈത്തട്ടി മാറ്റി, എന്നിട്ടു എന്റെ  കൈ അവളുടെ തലയിൽ വെപ്പിച്ചു, ഇതെന്തു വട്ടെന്ന ഭാവത്തിൽ ഞാനവളെ നോക്കി

" നീ ഇപ്പോൾ എനിയ്ക്കും സത്യം ചെയ്തു തരണം,

ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ,

നീ ഒരിക്കലും ആത്മഹത്യാ ചെയ്യില്ലെന്ന്,

ഞാൻ ബാക്കിവെച്ചു പോയ എന്റെ ജീവിതംകൂടി നീ ജീവിക്കണം,

ഈ ലോകത്തു ഞാൻ കാണാതെ പോയ കാര്യങ്ങൾ നീ എനിയ്ക്കു വേണ്ടി കാണണം,

ഞാൻ ഈ ലോകത്തു തൊട്ടറിയാതിരുന്നവ നീ എനിയ്ക്കു വേണ്ടി തൊട്ടറിയണം, നീ ഈ ലോകത്തു ഞാൻ സ്നേഹിച്ചു കൊതി തീരാത്തവ നീ എനിയ്ക്കു വേണ്ടി സ്നേഹിച്ചു കൊതി തീർക്കണം.!"

ഇത് പറയുമ്പോൾ അവളുടെ കണ്ണുകളിലെ തീക്ഷണത എനിയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

ഞാൻ എന്തു പറയണമെന്നറിയാതെ കുഴഞ്ഞു,

" ആ സത്യം, വാ ഇനി വന്നു സൈക്കിളിൽ കയറു..!" ഞാൻ അവളെ പിന്നെയും പിടിച്ചു സൈക്കിളിൽ ഇരുത്തി

അവൾ ഒരു കൊച്ചുകുട്ടിയെപോലെ പിന്നെയും സൈക്കിളിന്റെ പുറകെ വന്നിരുന്നു

ഞാൻ മെല്ലെ സൈക്കിൾ ചവിട്ടി നീങ്ങി, മഴയും ആ തണുത്ത കാറ്റും പിന്നെയും എന്നെയും അനുവിനെയും തഴുകികൊണ്ട്, എങ്ങോ ഓടിമറഞ്ഞു,

എന്റെ പുറകിൽ എന്നെ ശക്തിയായി കെട്ടിപ്പിച്ചുകൊടണ്ടു അനു  ഇരുന്നിരുന്നു, അവൾ അവളുടെ തല എന്റെ പുറത്തായി ചാരിയാണ് വെച്ചിരുന്നത്

"സുനി..." അവൾ മെല്ലെയെന്നെ വിളിച്ചു

"എന്താടി വട്ടീ.." ഞാൻ സൈക്കിൾ ചവിട്ടലിൽ ശ്രദ്ധിച്ചു കൊണ്ടു വിളികേട്ടു

"എടാ നീ അന്ന് ഞാൻ താരയുടെ വീട്ടിൽ വെച്ച് ചോദിച്ചതിന് മറുപടി തന്നില്ലാല്ലോ..!"

"ആഹ്, ആ ചോദ്യമല്ലേ, അതിനു സമയമാവുമ്പോൾ ഞാൻ മറുപടി നൽകികോളാം.!" ഞാൻ മനപ്പൂർവം അവളെ ശുണ്ഠികയറ്റാനായി പറഞ്ഞു

" ഹ്മ്മ് മതി, ഞാൻ നിനക്കായി ഒരു സമ്മാനം കരുതി വെച്ചട്ടുണ്ട്, അത് തരുമ്പോൾ നീ പറഞ്ഞാൽ മതി.!" അവൾ പിന്നെയും എന്നെ അമർത്തി പിടിച്ചു

" എന്ത് സമ്മാനം ."

💬 Comments

View all comments