0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

" അതും സമയമാവുമ്പോൾ തരാം..!" അവൾ ഒരു കൊച്ചുകുട്ടിയെ പോലെ ചിരിച്ചു, ഈ മഴയത്തു അവളുടെ ചിരി എനിക്ക് മുത്തുമണികളുടെ ഇടയിലുള്ള വൈരം പോലെ തോന്നിച്ചു

" ആയിക്കോട്ടെ ...!"

ഞാൻ സൈക്കിൾ ചവിട്ടിക്കൊണ്ടേ ഇരുന്നു,

ചവിട്ടി ചവിട്ടി സൈക്കിൾ എന്റെ വീടിന്റെ അടുത്ത് എത്തിയിരുന്നു, എന്നെയും കാത്തു എന്റെ ചേച്ചി ഒരു കുടയുമായി പുറത്തു തന്നെ നില്പുണ്ടായിരുന്നു,

ഈ മഴയത്തു സൈക്കിളും ചവിട്ടി കെട്ടിപിടിച്ചു വരുന്ന എന്നെയും അവളെയും കണ്ടു അവൾ ചിരിച്ചു, അവളെ കണ്ടപ്പോൾ ഞാൻ വേഗം സൈക്കിൾ നിർത്തി ഇറങ്ങി

പെട്ടെന്ന് എന്താ സംഭവിച്ചതെന്ന് മനസിലാവാതെ അനു സ്വപ്നലോകത്തു നിന്നു ഞെട്ടിയെണീറ്റു, പെട്ടെന്ന് ചേച്ചിയെ കണ്ടപ്പോൾ അവളും ചമ്മി

" ആഹാ ഈ മഴയത്തു, രണ്ടും കൂടി കെട്ടിപിടിച്ചിതു എങ്ങോട്ടാ.?" അവൾ കളിയെന്നോണം ചോദിച്ചു

ഞാൻ ഒരു വളിച്ച ചിരി മാത്രം ചിരിച്ചു, ചേച്ചിയെ നോക്കാനുള്ള മടി കാരണം അനുവിന് എത്രയും പെട്ടെന്ന് അവിടുന്ന് പോയാൽ മതിയെന്നായിരുന്നു

" എന്ന ഞാൻ പോയിട്ട് വരാം." അവൾ ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു സൈക്കിൾ എടുത്തു പോവാൻ ഭാവിച്ചു

"ഇനിയിപ്പോ മഴ മാറിയിട്ട് പോവാം, വാ അനു ഇവിടിരിക്കാം.!"

"അയ്യോ വേണ്ട ചേച്ചി, ഇതുവരെ മഴ നനഞ്ഞല്ലേ വന്നത് , ഇനി കുറച്ചുകൂടെയല്ലേ വീട്ടിലേയ്ക്കുള്ളു." അവൾ ഞങ്ങളോട് യാത്ര പറഞ്ഞു സൈക്കിൾ ചവിട്ടി പോയി,

അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു

അവൾ കണ്ണിൽ നിന്ന് മറയുന്നതു വരെ ഞാൻ നോക്കി നിന്നു

" കേറി വാടാ ദുഷ്യന്ത.." ചേച്ചിയെന്നെ കളിയാക്കി വിളിച്ചു

ഞാൻ അകത്തു കയറി ഒന്ന് കുളിച്ചു വസ്ത്രമെല്ലാം മാറി ,

ഒടുക്കത്തെ വിശപ്പുകാരണം ഞാൻ അടുക്കളയിലിരുന്ന കപ്പ പുഴുങ്ങിയതും കയറ്റി ടി.വി. കണ്ടുകൊണ്ടിരുന്നു ,

പക്ഷെ എന്റെ മനസ് കാരണമില്ലാതെ പിടയ്ക്കാൻ തുടങ്ങിയിരുന്നു , മഴ നനഞ്ഞതിനാൽ ആവാമെന്ന് കരുതി ഞാൻ വേഗം റൂമിൽ കയറി കിടന്നു, കിടന്ന പാടെ ഞാൻ മയക്കത്തിലേക്ക് വീണു

രാത്രി എട്ടരയോടെ വീട്ടിലെ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എണീറ്റത്, അച്ഛനെ ആരെങ്കിലും വിളിക്കുന്നതാവുമെന്നു കരുതി ഞാൻ തിരിഞ്ഞു കിടന്നു,

💬 Comments

View all comments